'ജയ് ഹനുമാൻ' ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ഒരു ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ പ്രീ-ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ ആവേശം സൃഷ്ട്ടിക്കുന്നുണ്ട്.

author-image
മൂവി ഡസ്ക്
New Update
dfghkjhgfdfghjk

 പ്രശാന്ത് വർമ്മ ഒരുക്കുന്ന 'ജയ് ഹനുമാൻ' എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. അദ്ദേഹത്തിന്റെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ 'ജയ് ഹനുമാൻ' പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ഒരു ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. 

Advertisment

ഇപ്പോൾ പുറത്തിറങ്ങിയ പ്രീ-ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ ആവേശം സൃഷ്ട്ടിക്കുന്നുണ്ട്. അതിൽ ഹനുമാൻ ഒരു പുരാതന ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന ദൃശ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകർഷകമായ ഈ പ്രീ- ലുക്ക് പോസ്റ്റർ, ദീപാവലിക്ക് ഒരു ദിവസം മുമ്പ് നാളെ പുറത്ത് വരുന്ന വമ്പൻ അപ്‌ഡേറ്റിന്റെ ആവേശം വർദ്ധിപ്പിക്കുന്നുണ്ട്. 

ചിത്രത്തിൽ നായകനായി ആരാണ് എത്തുകയെന്നുള്ള പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹനുമാൻ എന്ന ദൈവിക  കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുകയെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോൾ ശക്തമാണ്. നിർമ്മാതാക്കളായ നവീൻ യെർനേനിയും വൈ രവിശങ്കറും ഗുണനിലവാരത്തോടുള്ള സിനിമാനുഭവം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ പേരുകേട്ടവരാണ്. 'ജയ് ഹനുമാൻ' ഉയർന്ന നിർമ്മാണ മൂല്യങ്ങളും മികച്ച സാങ്കേതിക നിലവാരവും ഉള്ള ഒരു ചിത്രമായിരിക്കുമെന്ന്, ഈ പ്രോജെക്ടിലുള്ള അവരുടെ പങ്കാളിത്തം ഉറപ്പുനൽകുന്നു. പിആർഒ - ശബരി .

Advertisment