തൈപ്പൊങ്കൽ ആഘോഷങ്ങൾക്കു വീര്യം പകർന്ന് മധുരയിലെ അവനിയാപുരം ജല്ലിക്കെട്ട് ഇന്നു നടക്കും

800 കാളകളും 500 വീരന്മാരും (കാളകളെ പിടിക്കുന്നവർ) പങ്കെടുക്കും. അര ലക്ഷത്തോളം പേർ മത്സരം കാണാനെത്തും. അപകടം ഒഴിവാക്കുന്നതും സന്ദർശകർക്ക് മത്സരം കാണുന്നതിനുമായി വിപുലമായ സൗകര്യം ഒരുക്കി. 

New Update
jhgfdsawsedfguhyjki

ചെന്നൈ ∙ തൈപ്പൊങ്കൽ ആഘോഷങ്ങൾക്കു വീര്യം പകർന്ന് മധുരയിലെ അവനിയാപുരം ജല്ലിക്കെട്ട് ഇന്നു നടക്കും. 800 കാളകളും 500 വീരന്മാരും (കാളകളെ പിടിക്കുന്നവർ) പങ്കെടുക്കും. അര ലക്ഷത്തോളം പേർ മത്സരം കാണാനെത്തും. അപകടം ഒഴിവാക്കുന്നതും സന്ദർശകർക്ക് മത്സരം കാണുന്നതിനുമായി വിപുലമായ സൗകര്യം ഒരുക്കി. പാലമേട് ജല്ലിക്കെട്ട് നാളെയും രാജ്യാന്തര പ്രശസ്തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ട് 17നും നടക്കും. മറ്റു ജില്ലകളിലും ജല്ലിക്കെട്ട് നടക്കും.

വീട്ടിലും പരിസരങ്ങളിലുമുള്ള പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കൽ ഇന്നലെ ആചരിച്ചു. അന്തരീക്ഷം പുകയിൽ മുങ്ങിയതോടെ വിമാനസർവീസുകൾ തടസ്സപ്പെട്ടു. പുലർച്ചെ 4നും 8.30നും ഇടയിൽ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 7 വിമാനങ്ങൾ ഹൈദരാബാദ്, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടു. 20 വിമാനങ്ങൾ പുറപ്പെടാൻ 2 മണിക്കൂറിലേറെ വൈകി.

Advertisment
jallikattu-season-begins-in-tamil-nadu
Advertisment