/sathyam/media/media_files/57MYHOYAgdLqOxMfyxi8.jpeg)
അഞ്ചാലുംമൂട് ∙ പെരുമൺ – പേഴുംതുരുത്ത് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു.ഫിറ്റ്നസ് പ്രശ്നങ്ങളെത്തുടർന്ന് കരാറുകാരൻ സർവീസ് നിർത്തിയതോടെ ഏറെ നാളായി യാത്രക്കാർ ദുരിതത്തിലായിരുന്നു. തുടർന്നാണ് ജങ്കാർ സർവീസ് പുനരാരംഭിക്കാനായി പനയം പഞ്ചായത്ത് നടപടി സ്വീകരിച്ചത്. പ്രതിസന്ധികൾക്കിടയിലും ആലപ്പുഴയിൽ നിന്നു രണ്ടാഴ്ച മുൻപ് ജങ്കാർ പെരുമണിൽ എത്തിച്ചു. തുടർന്നു സാങ്കേതിക അനുമതി ലഭ്യമായി. പെരുമൺ ക്ഷേത്രക്കടവിലെ ജങ്കാർ ജെട്ടി പുതുക്കി നിർമിക്കുകയും ചെയ്തു.
ഓണത്തെ വരവേറ്റു കൊണ്ടുള്ള ചിങ്ങപ്പുലരിയിൽ ജങ്കാർ സർവീസ് പുനരാരംഭിക്കാനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി പനയം പഞ്ചായത്ത് പ്രസിഡന്റ് കെ.രാജശേഖരൻ അറിയിച്ചു. സർവീസ് ആരംഭിച്ച് ആദ്യ ദിനം മുതൽ അടുത്ത 3 ദിവസം വരെ യാത്രക്കാർക്കു മാത്രമായിരിക്കും പ്രവേശനം. തുടർന്നുള്ള ദിവസങ്ങളിൽ വാഹനങ്ങളും കയറ്റും.
17ന് സർവീസ് ഉദ്ഘാടനം ചെയ്യും. 20 മുതൽ പൂർണതോതിൽ ആരംഭിക്കും. മൺറോത്തുരുത്ത്, അഞ്ചാലുംമൂട് നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി ആണ് പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമൺ ക്ഷേത്രക്കടവിൽ നിന്നു പേഴുംതുരുത്തിലേക്ക് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നത്. മുൻപു മൺറോത്തുരുത്ത് പഞ്ചായത്ത് ആയിരുന്നു ജങ്കാർ സർവീസിനു നേതൃത്വം നൽകിയിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us