/sathyam/media/media_files/lOUHQYOrhsJEGuSS8ugO.jpg)
ചട്ടമ്പിസ്വാമികളുടെ ചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി കൊണ്ടാണ് ആചരണം ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ഭാരവാഹികളായ ടി മണികണ്ഠൻ, മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, യു നാരായണൻ കുട്ടി, എം ഉണ്ണികൃഷ്ണൻ, സി കരുണാകരനുണ്ണി, വി രാജ്‌മോഹൻ,ആർ ബാബു സുരേഷ്, എ അജി, കെ ശിവാനന്ദൻ, സി വിപിനചന്ദ്രൻ, എം സുരേഷ്‌കുമാർ, വനിതാ യൂണിയൻ സെക്രട്ടറി അനിത ശങ്കർ, കമിറ്റി അംഗങ്ങൾ ആയ വത്സല പ്രഭാകർ, സുധ വിജയകുമാർ, വിജയകുമാരി വാസുദേവൻ, സ്മിത എന്നിവർ പ്രസംഗിച്ചു.
താലൂക്ക് യൂണിയന്റെ എഴുപതാം വർഷത്തിന്റെ ഭാഗമായി സംഘടനയെ അറിയിക്കുവാനും കരയോഗത്തെ അറിയുവാനും എന്ന സന്ദേശവും ആയി കരയോഗങ്ങൾ സന്ദർശിക്കുന്നതിന് യോഗം തീരുമാനിച്ചു. കൈകോർക്കാം ഒരു കൈത്താങ്ങായി എന്ന കാരുണ്യ പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സ സഹായവിതരണവും നടന്നു. യൂണിയന്റെ സപ്തതിവർഷം ജീവകാരുണ്യ വർഷമായി ആചരിക്കുന്നതിന് തീരുമാനിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us