എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷന്‍ ഫലം പുറത്തുവിട്ടു. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം. 23 പേര്‍ നൂറ് ശതമാനം വിജയം നേടി. തെലങ്കാനയില്‍ 7 പേര്‍ക്കും, മഹരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്ക് വീതവും നൂറ് ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 43 വിദ്യാര്‍ത്ഥികള്‍ക്കാണ് 100 ശതമാനം വിജയം ലഭിച്ചത്.
ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് ഫലം പുറത്ത് വിട്ടത്. 12,25,529 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://jeemain.nta.ac.in/