ജീപ്പ് കോമ്പസിൻ്റെ അടുത്ത തലമുറയെ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ടുകൾ

ഇന്ത്യയിൽ ജീപ്പ് കോംപസിൻ്റെ ആവശ്യകത കുറഞ്ഞുകൊണ്ടിരുന്നു. മലേഷ്യയിൽ പ്യൂഷോ എസ്‌യുവികളുടെ സാധ്യത പരിമിതമായിരുന്നു. ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവുകൾ ഉറപ്പുനൽകാൻ കഴിയാത്തതിനാൽ, കമ്പനിക്ക് ഈ ആശയം ഉപേക്ഷിക്കേണ്ടിവന്നു.

author-image
ടെക് ഡസ്ക്
New Update
oiuytedft

ജീപ്പ് ഇന്ത്യ ജീപ്പ് കോമ്പസിൻ്റെ അടുത്ത തലമുറയെ ഇന്ത്യയിൽ അവതരിപ്പിക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ജീപ്പ് കോംപസിൻ്റെ അടുത്ത തലമുറയെ വാണിജ്യപരമായി വിപണിയിൽ എത്തിച്ചാലും വിൽപ്പനയിൽ ലാഭം കിട്ടുന്നതിനുള്ള സാധ്യത കമ്പനി കാണുന്നില്ല. ജീപ്പ് കോപസിൻ്റെ അടുത്ത തലമുറ 2026 ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Advertisment

മോഡലുമായി ബന്ധപ്പെട്ട പ്രോജക്റ്റിന് J4U എന്ന കോഡ് നാമവും നൽകിയിരുന്നു. ഒരു വർഷത്തിലേറെയായി വികസിപ്പിച്ചെങ്കിലും ഗുണകരമായ ഒരു ഫലവും ഉണ്ടായില്ല. ജീപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റെല്ലാൻ്റിസ് കമ്പനിക്ക് വലിയ ലാഭം ലഭിക്കാത്തതിനാൽ പദ്ധതി റദ്ദാക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകൾ.

ഇതേ പ്ലാറ്റ്‌ഫോമിൽ മലേഷ്യൻ വിപണിയിൽ പ്യൂഷോ എസ്‌യുവികൾ നിർമ്മിക്കാൻ സ്റ്റെല്ലാൻ്റിസ് പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ ജീപ്പ് കോംപസിൻ്റെ ആവശ്യകത കുറഞ്ഞുകൊണ്ടിരുന്നു. മലേഷ്യയിൽ പ്യൂഷോ എസ്‌യുവികളുടെ സാധ്യത പരിമിതമായിരുന്നു. ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ അളവുകൾ ഉറപ്പുനൽകാൻ കഴിയാത്തതിനാൽ, കമ്പനിക്ക് ഈ ആശയം ഉപേക്ഷിക്കേണ്ടിവന്നു.

ഒന്നിലധികം തരത്തിലുള്ള ബോഡി ശൈലികളെ പിന്തുണയ്ക്കുന്നതിനാണ് STLA-M പ്ലാറ്റ്‌ഫോം കൊണ്ട് കമ്പനി ഉദ്ദേശിച്ചത്. കോംപസ് ഇലക്ട്രിക്കും ഐസിഇയും ഒരേ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കാം എന്നാണ് ഇതിനർത്ഥം. പക്ഷേ പ്ലാറ്റ്‌ഫോമിൻ്റെ ഒന്നിലധികം ഫ്ലെക്‌സിബിലിറ്റി ഇത് വളരെ ചെലവേറിയതാണെന്ന് ഓട്ടോകാർ ഇന്ത്യയോട് കമ്പനി വൃത്തങ്ങൾ പറഞ്ഞു.

jeep-compass-launch-cancelled
Advertisment