Advertisment

മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു

ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭിക്കും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്.

New Update
aethyjkikjhgfdsfghjkljhg

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. സെപ്റ്റംബര്‍ 19 നാണ് രാജ്യത്ത് ജിയോ എയര്‍ ഫൈബറിന് തുടക്കമിട്ടത്.

Advertisment

ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭിക്കും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകള്‍ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. ജിയോയുടെ വിപുലമായ ഒപ്റ്റിക്കല്‍ ഫൈബര്‍ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതിലെ സങ്കീര്‍ണതകളെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ഉപബോക്താക്കള്‍ക്ക് ഹോം ബ്രോഡ്ബാന്‍ഡ് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഈ തടസങ്ങളെ മറികടക്കാന്‍ ജിയോ എയര്‍ ഫൈബറിലൂടെ കഴിയുമെന്ന് കമ്പനി പറയുന്നു.

ജിയോ എയര്‍ ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് താഴെപറയുന്ന സേവനങ്ങള്‍ ലഭ്യമാകും.

• 550+ മുന്‍നിര ഡിജിറ്റല്‍ ടിവി ചാനലുകളും ഹൈ-ഡെഫനിഷനില്‍ ലഭ്യമാകും
• ക്യാച്ച്-അപ്പ് ടിവി
• ഏറ്റവും ജനപ്രിയമായ 16+ OTT ആപ്പുകള്‍. ടിവി, ലാപ്ടോപ്പ്, മൊബൈല്‍ അല്ലെങ്കില്‍ ടാബ്ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകള്‍ ഉപയോഗിക്കാനും കഴിയും.

2. ബ്രോഡ്ബാന്‍ഡ്

ഇന്‍ഡോര്‍ വൈഫൈ സേവനം: ജിയോയുടെ വിശ്വസനീയമായ വൈഫൈ കണക്റ്റിവിറ്റിയും നിങ്ങളുടെ വീടിന്റെയോ ബിസിനസ്സ് പരിസരത്തിന്റെയോ എല്ലാ കോണുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് അനുഭവവും.

3. സ്മാര്‍ട്ട് ഹോം സേവനം:

• വിദ്യാഭ്യാസത്തിനും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
• സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങള്‍
• ആരോഗ്യ പരിരക്ഷ
• വിദ്യാഭ്യാസം
• സ്മാര്‍ട്ട് ഹോം ഐഒടി
• ഗെയിമിംഗ്
• ഹോം നെറ്റ്വര്‍ക്കിംഗ്

4. സൗജന്യ ഉപകരണങ്ങള്‍:

• .വൈഫൈ റൂട്ടര്‍
• 4k സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്‌സ്
• വോയ്‌സ് ആക്റ്റീവ് റിമോട്ട്

കൂടുതല്‍ വിവരങ്ങള്‍ അറിയാനും കണക്ഷനുമായി 60008-60008 എന്ന നമ്പറില്‍ വിളിക്കുക അല്ലെങ്കില്‍ www.jio.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

Advertisment