സ്ട്രീമിംഗ് പ്രേമികളെ ആകര്‍ഷിക്കുന്നതിനായി ജിയോ പുതിയ പോസ്റ്റ്പെയ്ഡ് ഒടിടി ബണ്ടില്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് ഡാറ്റാ ആനുകൂല്യങ്ങള്‍ക്കൊപ്പം മികച്ച സ്ട്രീമിംഗ് അനുഭവം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രതിമാസം 888 രൂപ വിലയുള്ള പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍ ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
തടസ്സമില്ലാത്ത സ്ട്രീമിങ്ങിനും അണ്‍ലിമിറ്റഡ് കണ്ടന്റ് ആക്സസിനുമൊപ്പം, ജിയോയുടെ പുതിയ പ്ലാന്‍ വരിക്കാര്‍ക്ക് 30 എംബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നെറ്റ്ഫ്‌ളിക്സിന്റെ അടിസ്ഥാന പ്ലാന്‍ ആമസോണ്‍ പ്രൈം, ജിയോസിനിമ പ്രീമിയം തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ 15-ലധികം പ്രമുഖ ഒടിടി ആപ്പുകളിലേക്ക് സബ്സ്‌ക്രൈബര്‍മാര്‍ക്ക് എക്സ്‌ക്ലൂസീവ് ആക്സസ് ലഭിക്കുന്നു.
പുതിയ വരിക്കാര്‍ക്ക് അല്ലെങ്കില്‍ 10 എംബിപിഎസ് അല്ലെങ്കില്‍ 30 എംബിപിഎസ് പ്ലാനിലുള്ള നിലവിലുള്ള ഉപയോക്താവോ ആകട്ടെ, 888 പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ എല്ലാവരുടെയും സ്ട്രീമിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് ജിയോ അവകാശപ്പെടുന്നു. പ്രീപെയ്ഡ് പ്ലാനുകളിലുള്ളവര്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനിലേക്ക് എളുപ്പത്തില്‍ അപ്ഗ്രേഡ് ചെയ്യാനും കഴിയും.
കൂടാതെ, അടുത്തിടെ പ്രഖ്യാപിച്ച ജിയോ ഐപിഎല്‍ ധന്‍ ധനാ ധന്‍ ഓഫറും ഈ പ്ലാനില്‍ ബാധകമാണ്. യോഗ്യരായ വരിക്കാര്‍ക്ക് അവരുടെ ജിയോ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷനില്‍ ( JioFiber അല്ലെങ്കില്‍ AirFiber ) 50 ദിവസത്തെ ഡിസ്‌കൗണ്ട് ക്രെഡിറ്റ് വൗച്ചര്‍ ലഭിക്കും. ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍, 2024 മെയ് 31 വരെ ലഭ്യമാണ്. ഇത് ടി20 സീസണിനായി പ്രത്യേകം രൂപകല്പന ചെയ്തതാണ്.