Advertisment

മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവം : പ്രൊഫ. പി. ജെ.കുര്യൻ

ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം,വഞ്ചിപ്പാട്ട് മത്സരം,അത്ത പൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, കാർഷിക  സെമിനാർ, അനുമോദനം യോഗം, സ്മരണിക പ്രകാശനം,വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

New Update
dfghjkjhgfd

എടത്വ: മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവമെന്ന്  രാജ്യസഭ മുൻ ഉപാധ്യക്ഷൻ  പ്രൊഫ. പി. ജെ.കുര്യൻ  പ്രസ്താവിച്ചു. 66-ാംമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ മുൻകാല ഭാരവാഹികളെ അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ സമ്മേളനവും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

dfghjkjhgf

വർക്കിംഗ്‌ പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു.പമ്പാ ബോട്ട് റേസിന്റെ സ്ഥാപക നേതാക്കൾ ആയിരുന്ന മുൻ മന്ത്രിമാരായ കെ എം മാണി, ഈ ജോൺ ജേക്കബ്, തോമസ് ചാണ്ടി, നിയമസഭാ  അംഗങ്ങളായ മാമ്മൻ മത്തായി,ഉമ്മൻ മാത്യു,ഉമ്മൻ തലവടി, പിസി തോമസ് പൈയനുംമൂട്ടിൽ, പമ്പ ബോട്ട് റേസിന്റെ സ്ഥാപക നേതാക്കൾ ആയിട്ടുള്ള,അലക്സ് ചെക്കാട്ട ,എംകെ ശങ്കരപ്പണിക്കർ മുട്ടത്ത് , പുന്നൂസ് വേങ്ങൽ പുത്തൻ വീട്ടിൽ,എം. ഐ ഈപ്പൻ , എംഐ ചാക്കോ , ഐഎം വർഗീസ്, കെ സി ഏബ്രഹാം വലിയടത്ത്,വർഗീസ് ഫിലിപ്പ് വേങ്ങൽ പുത്തൻപുരയിൽ,ബേബി ക്കുട്ടി മൂന്ന്തൈക്കൽ, അഡ്വ. ബിജു സി ആന്റെണി ,അയ്യപ്പൻ ശ്രീലക്ഷമി എന്നിവരെ അനുസ്മരിച്ചു. കുവൈറ്റ് അപകടത്തിൽ മരണമട ഞ്ഞവർക്ക് അനുശോചനവും രേഖപെടുത്തി.

പെരിങ്ങര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,എബ്രഹാം തോമസ് ,ബ്ലോക്ക് പഞ്ചായത്തംഗം അരുന്ധതി അശോക്, തിരുവല്ല മുനിസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്  ,മൂട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമൂട്ടിൽ, പെരിങ്ങര ഗ്രാമപഞ്ചായത്ത്  അംഗം വിഷ്ണു നമ്പൂതിരി, പമ്പ ജലോത്സവം സമിതി സെക്രട്ടറി പുന്നൂസ് ജോസഫ്,ക്ലബ്ബ് ഭാരവാഹികളായ വിജയകുമാർ മണിപ്പുഴ, പി.രാജശേഖരൻ, ഗോകുൽ ചക്കുളത്തുകാവ്,സുരേഷ് ഓടക്കൽ,ശ്രീരാജ് ശ്രീവത്സം,ഡോ ജോൺസൺ വി. ഇടിക്കുള,അനിൽ സി. ഉഷസ്, സന്തോഷ് ചാത്തൻകേരി,,ഷിബു വി.വർക്കി ,റെജിജോൺ,സജി കൂടാരത്തിൽ,, അഞ്ചു കോച്ചേരി, ഓമനക്കുട്ടൻ തലവെടി, കെ.സി. സന്തോഷ്, ജേക്ക ബ് ചെറിയാൻ,ഡോ. ബിനോയി വൈദൃ൪  എന്നിവർ പ്രസംഗിച്ചു.

പമ്പ ജലോത്സവം സെപ്റ്റംബർ 14ന്  2 മണിക്ക്  നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം,വഞ്ചിപ്പാട്ട് മത്സരം,അത്ത പൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, കാർഷിക  സെമിനാർ, അനുമോദനം യോഗം, സ്മരണിക പ്രകാശനം,വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

Advertisment