ക്രൈം ത്രില്ലർ ചിത്രം 'കാളരാത്രി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തീര്‍ത്തും വയലന്‍സിന് പ്രാധാന്യമുള്ള ചിത്രം പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ 'ഗ്രേ മോങ്ക് പിക്‌ചേഴ്‌സ്' ആണ് നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം ഗ്രേ മോങ്ക് പിക്‌ചേഴ്‌സിന്റെ പ്രഥമ നിര്‍മാണമാണ്.

author-image
മൂവി ഡസ്ക്
New Update
rtyuiop[

ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കാളരാത്രി'. ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രം ഗ്രേ മോങ്ക് പിക്‌ചേഴ്‌സിന്റെ പ്രഥമ നിര്‍മാണമാണ്.തീര്‍ത്തും വയലന്‍സിന് പ്രാധാന്യമുള്ള ചിത്രം പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ 'ഗ്രേ മോങ്ക് പിക്‌ചേഴ്‌സ്' ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. 

Advertisment

ഓ മൈ ഗോഡ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, സത്യ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സോളമന്റെ മണവാട്ടി സോഫിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമ്പു വില്‍സണ്‍, ആട്ടം ഫെയിം ജോളി ആന്റണി, അഭിമന്യു സജീവ്, മരിയ സുമ എന്നിവര്‍ക്കൊപ്പം നവാഗതരായ മരിയ അഭിഷ്, അഡ്രിയന്‍ അഭിഷ്, ആന്‍ഡ്രിയ അഭിഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രീകരണം നടക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ഡി.ഓ.പി: ലിജിന്‍ എല്‍ദോ എലിയാസ്, മ്യൂസിക് & ബി.ജി.എം: റിഷാദ് മുസ്തഫ, ലൈന്‍ പോഡ്യൂസര്‍: കണ്ണന്‍ സദാനന്ദന്‍, ആര്‍ട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷന്‍: റോബിന്‍ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്‌റ്: അലക്‌സ് വര്‍ഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, വി.എഫ്.എക്‌സ്: മനോജ് മോഹനന്‍, പി.ആര്‍.ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഷിബിന്‍ സി ബാബു, മാര്‍ക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Advertisment