Advertisment

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 അധ്യയനവര്‍ഷം മുതല്‍ പരമാവധി വിഷയങ്ങളില്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു

സാമൂഹ്യശാസ്ത്രം, ലിബറല്‍ ആര്‍ട്‌സ് എന്നീ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതല്‍ ആലോചനകള്‍ക്കുശേഷം 2025ല്‍ നടപ്പിലാക്കാനും തീരുമാനമായി. 

New Update
wertyuietryuiotyui

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ നയത്തിനനുസൃതമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 അധ്യയനവര്‍ഷം മുതല്‍ പരമാവധി വിഷയങ്ങളില്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറല്‍ ആര്‍ട്‌സ് എന്നീ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതല്‍ ആലോചനകള്‍ക്കുശേഷം 2025ല്‍ നടപ്പിലാക്കാനും തീരുമാനമായി. 

ഇതിനനുസൃതമായി കരിക്കുലം ശില്പശാല കളും ബോര്‍!ഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേര്‍ത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എം.വി. നാരായണന്‍ സിന്‍ഡിക്കേറ്റ് യോഗ ത്തില്‍ അധ്യക്ഷനായിരുന്നു.

Advertisment