/sathyam/media/media_files/wpDSYXE0h0oKdci1adTN.jpg)
ആനന്ദ് കൃഷ്ണരാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കാളരാത്രി'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു. വയലന്‍സിന് പ്രാധാന്യമുള്ള ചിത്രം ഗ്രേ മോങ്ക് പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രം ഗ്രേ മോങ്ക് പിക്ചേഴ്സിൻ്റെ പ്രഥമ നിർമ്മാണ സംരംഭമാണ്.
തമ്പു വിൽസൺ, ആട്ടം ഫെയിം ജോളി ആൻ്റണി, അഭിമന്യു സജീവ്, മരിയ സുമ എന്നിവർക്കൊപ്പം നവാഗതരായ മരിയ അഭിഷ്, അഡ്രിയൻ അഭിഷ്, ആൻഡ്രിയ അഭിഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രീകരണം നടക്കുന്ന സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ഛായാഗ്രഹണം ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം റിഷാദ് മുസ്തഫ, ലൈൻ പോഡ്യൂസർ കണ്ണൻ സദാനന്ദൻ, ആർട്ട് ഡാനി മുസിരിസ്, മേക്കപ്പ് മഹേഷ് ബാലാജി, ആക്ഷൻ റോബിൻ ടോം, കോസ്റ്റ്യൂംസ് പ്രീതി സണ്ണി, കളറിസ്റ്റ് അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ് മനോജ് മോഹനൻ, പിആർഒ പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് ഷിബിൻ സി ബാബു, മാർക്കറ്റിംഗ് ബി സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us