കല്ലുമല റെയിൽവേ മേൽപാലത്തിന്റെ കല്ലിടൽ 26ന്

കിഫ്ബി വഴി 38.22 കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപാലത്തിന്റെ ടെൻഡർ നടപടി 4 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു എം.എസ്.അരുൺകുമാർ എംഎൽഎ അറിയിച്ചു.

New Update
rgthjkljhgfdfghjk

മാവേലിക്കര ∙ നാടിന്റെ വർഷങ്ങളായുള്ള പ്രതീക്ഷ സജീവമാകുകയാണ്, കല്ലുമല റെയിൽവേ മേൽപാലത്തിന്റെ കല്ലിടൽ 26നു പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴിയായി നിർവഹിക്കുമെന്ന വാർത്ത നാടിന് ഏറെ അഹ്ലാദം സമ്മാനിക്കുന്നത്. കിഫ്ബി വഴി 38.22 കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപാലത്തിന്റെ ടെൻഡർ നടപടി 4 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു എം.എസ്.അരുൺകുമാർ എംഎൽഎ അറിയിച്ചു.

Advertisment

 സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനം കഴിഞ്ഞ നവംബർ 22നു പ്രസിദ്ധീകരിച്ചിരുന്നു. 62.70 ആർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 36 പുരയിടങ്ങളും 6 പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്ന പദ്ധതി പ്രദേശത്തെ 39 പേർക്കു നഷ്ടപരിഹാരമായി 10.69 കോടി രൂപ നൽകി. ഉടമകൾ 28നു മുൻപായി ഒഴിഞ്ഞു മാറാൻ കിഫ്ബി കത്തു നൽകി.

പദ്ധതി പ്രദേശത്തെ കെഎസ്ഇബിയുടെ വൈദ്യുത പ്രസരണ ടവറുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന മണ്ണ് പരിശോധന റിപ്പോർട്ടും ടവർ ഫൗണ്ടേഷൻ ഡിസൈനും റെയിൽവേ അംഗീകരിച്ചു. കോട്ടയം പള്ളത്തു നിന്നും മാവേലിക്കരയിലേക്കുള്ള 66 കെവി വൈദ്യുത പ്രസരണ ലൈനിലെ 10 ടവറുകൾ മാറ്റി ആധുനിക സാങ്കേതിക വിദ്യയിലുള്ള മൂന്നു ടവറുകളാണ് സ്ഥാപിക്കുന്നത്. നിലവിലെ ടവറുകൾക്കു 8 മുതൽ 9 വരെ മീറ്ററാണ് ഉയരം. പുതിയ ടവറുകൾ 35 മീറ്ററിലേറെ ഉയരം ഉള്ളവയാണ്.

 ഇതിനായി 2.1 കോടി രൂപ കെഎസ്ഇബി പ്രസരണ വിഭാഗത്തിനു അടച്ചതായി പദ്ധതി നടത്തിപ്പുകാരായ ആർബിഡിസികെ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഡോ. ബിജു ജേക്കബ് പറഞ്ഞു. റെയിൽവേ ലൈനിന്റെ കിഴക്കുഭാഗത്ത് 3, പടിഞ്ഞാറ് ഒരു ടവറുമാണ് വരുന്നത്. ടവർ നിർമാണ സാമഗ്രികൾ വൈദ്യുതി പ്രസരണ വിഭാഗത്തിന്റെ ചെങ്ങന്നൂർ സബ് സ്റ്റേഷനിൽ എത്തി. ബിഎസ്എൻഎൽ, ജല അതോറിറ്റി ലൈനുകളും സമയബന്ധിതമായി മാറ്റി സ്ഥാപിക്കും.

kallumala-railway-flyover-stone-laying-on-26th
Advertisment