'കനകരാജ്യം' ചിത്രത്തിൻ്റെ പ്രൊമോഷൻ വീഡിയോ ​ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സാഗർ ആണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ധന്യ സുരേഷ് മേനോൻ രചിച്ച് അരുൺ മുരളിധരൻ ഈണമിട്ട് അഭിജിത് അനിൽകുമാർ, നിത്യ മാമ്മൻ എന്നിവർ പാടിയ മനോഹരമായ ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരമാണ് പുറത്തുവിട്ടിരിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
dfghjklkjhgfdfghjkl

വിനായക അജിത്ത് ഫിലിംസിൻ്റെ ബാനറിൽ അജിത് വിനായക നിർമിക്കുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ വീഡിയോ ​ഗാനം പുറത്ത്. സാഗർ ആണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ധന്യ സുരേഷ് മേനോൻ രചിച്ച് അരുൺ മുരളിധരൻ ഈണമിട്ട് അഭിജിത് അനിൽകുമാർ, നിത്യ മാമ്മൻ എന്നിവർ പാടിയ മനോഹരമായ ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരമാണ് പുറത്തുവിട്ടിരിക്കുന്നത്.

Advertisment

ഇന്ദ്രൻസ്, ജോളി ചിറയത്ത്, ആതിര പട്ടേൽ എന്നിവരാണ് ഈ ഗാനത്തിലെ അഭിനേതാക്കൾ. ആലപ്പുഴയിൽ വർഷങ്ങൾക്കു മുമ്പ് നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി, റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. ഗ്രാമീണാന്തരീക്ഷത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ സിനിമയാണ് കനകരാജ്യം.

ഇന്ദ്രൻസും, മുരളി ഗോപിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, ശ്രീജിത് രവി, ലിയോണാ, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങൻ, അച്ചുതാനന്ദൻ, ഉണ്ണിരാജ, രാജേഷ് ശർമ്മ, രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യ മുല്ലശ്ശേരി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് മറ്റു ഗാനരചയിതാക്കൾ.

ഛായാഗ്രഹണം -അഭിലാഷ് ആനന്ദ്, എഡിറ്റിങ്- അജീഷ് ആനന്ദ്, കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവ്, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ - ജിത്തു പിരപ്പൻകോട്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂലൈ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ -വാഴൂർ ജോസ്. ഫോട്ടോ -അജി മസ്ക്കറ്റ്.

kanakarajyam-movie-song-released
Advertisment