ഡിഎൻഎ-യിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പ്രശസ്ത സിനിമാ താരം സുകന്യ രചിച്ച ഈ തമിഴ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ശരത്ത് ആണ്. കാർത്തിക്കും ആർച്ച എം.എയും ചേർന്നാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നത്.

author-image
മൂവി ഡസ്ക്
Updated On
New Update
rtyuiopiuytrertyuioiuytrt

 ചിത്രം ഡിഎൻഎ-യിലെ പുതിയ ഗാനം പുറത്ത്. പ്രശസ്ത സിനിമാ താരം സുകന്യ രചിച്ച ഈ തമിഴ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ശരത്ത് ആണ്. കാർത്തിക്കും ആർച്ച എം.എയും ചേർന്നാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നത്.

Advertisment

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, മാന്യന്മാർ, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. രണ്ടാം വാരത്തിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഡിഎൻഎ നിർമ്മിച്ചിരിക്കുന്നത്.

എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യൻസും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്.

റായ് ലക്ഷ്മി, റിയാസ് ഖാൻ, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രൻ, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് നന്ദിലത്തിൽ, അസിസ്റ്റന്റ്‌ ഡയറക്ടർമാർ: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാൻഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആർഒ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ

kannalane-song-from-dna-malayalam-movie
Advertisment