മദ്യലഹരിയിൽ റോഡെന്നു കരുതി റെയിൽവേ ട്രാക്കിലേക്ക് കാറോടിച്ചു കയറ്റി; ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മദ്യലഹരിയിൽ റോഡെന്നു കരുതി റെയിൽവേ ട്രാക്കിലേക്ക് കാറോടിച്ചു കയറ്റി; ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

New Update
marayoor police

കണ്ണൂർ: സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കാർ റെയിൽവേ ട്രാക്കിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഫൈൻ കോടതി വഴി അടയ്ക്കാൻ നിർദേശിച്ചു. മദ്യലഹരിയിൽ റോഡെന്നു കരുതിയാണ് ഇയാൾ റെയിൽവേ ട്രാക്കിലേക്ക് കാറോടിച്ചു കയറ്റിയത്.

Advertisment

 അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് (51) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. നിയന്ത്രണം വിട്ട കാർ, റോഡിൽനിന്നു ട്രാക്കിലേക്കു കയറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

കഴിഞ്ഞ ദിവസം രാത്രി സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഗേറ്റിലായിരുന്നു സംഭവം. കാർ യാത്രക്കാരൻ തയ്യിലിൽനിന്ന് അഞ്ചരക്കണ്ടിയിലേക്കു പോവുകയായിരുന്നു. ഗെയിറ്റ് കടന്ന് മുന്നോട്ടു റോഡിലേക്ക് എടുക്കുന്നതിനു പകരം ഇടത്തോട്ട് ട്രാക്കിലേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്.

 നാട്ടുകാർ ചേർന്ന് ഉടൻ കാർ ട്രാക്കിൽനിന്നു മാറ്റി. ഗെയ്റ്റിൽ സിഗ്നൽ തകരാർ നേരിടാതിരുന്നതിനാൽ ഏതാനും മിനിറ്റുകൾക്കകം തന്നെ രാജധാനി എക്സ്പ്രസ് ഇതുവഴി കടന്നു പോയി. സിറ്റി പൊലീസ് സ്ഥലത്തെത്തിയിരുന്നു.

police
Advertisment