മണ്ണാർക്കാട് :കരിമ്പ നിർമ്മലഗിരി സെൻറ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ എട്ടു നോമ്പു തിരുനാളും ഊട്ടു നേർച്ചയും ആഘോഷപൂർവ്വം ആചരിച്ചു. 2024 സെപ്റ്റംബർ 1 മുതൽ 8 വരെ ദൈവാലയത്തിൽ, വിശ്വാസികൾക്ക് ആത്മീയ അനുഭവങ്ങളുമായി വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച എന്നിവ ഉണ്ടായിരുന്നു.
തിരുന്നാളിന്റെ പ്രധാന പരിപാടികളിൽ ഒന്നായ ഏഴാം തീയതി ശനിയാഴ്ച, മെഴുകുതിരി പ്രദക്ഷിണവും തമുക്ക് നേർച്ചയും ഭക്തിപൂർവ്വം സംഘടിപ്പിച്ചു.
വിശ്വാസികൾ മാതാവിൻ്റെ പിറന്നാൾ സമ്മാനമായി സമർപ്പിച്ച പലവ്യഞ്ജന കിറ്റുകൾ നിർധനരായവർക്ക് നൽകി സേവന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്തു.തിരുനാൾ ആഘോഷം ബഹു. ഇടവക വികാരി റവ. ഫാ.ഐസക് കോച്ചേരിയുടെയും, ട്രസ്റ്റി സജീവ് ജോർജ്, സെക്രട്ടറി പി.യു.വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക കമ്മിറ്റി അംഗങ്ങൾ ചേർന്നാണ് നടത്തിയത്.
വിശുദ്ധ കുർബാനക്കു മുഖ്യ കാർമ്മികത്വം റവ. ഫാ. ജോൺ തോമസ് കണ്ടെത്തിങ്കലും സഹ കാർമ്മികനായി റവ. ഫാ. ഡോ. തോമസ് മുതലപ്പാറയും നിർവഹിച്ചപ്പോൾ, റവ.ഫാ.വിൽസൺ വേലിക്കകത്ത് തിരുനാൾ തലേന്നും, റവ ഫാ. ഐസക് കോച്ചേരി,റവ.ഫാ. ആകാശ് കയ്യാലത്ത് എന്നിവർ ഇടദിവസവും കുർബാന അർപ്പിച്ചു.ആത്മീയതയുടെയും സേവനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഈ പെരുന്നാൾ വിശ്വാസികൾക്ക് വലിയ അനുഭവമായി മാറി.