New Update
/sathyam/media/media_files/0vcvMszd571ifceqaIgn.jpg)
മണ്ണാർക്കാട് :കരിമ്പയിലെ ഗ്രാമീണ,കാർഷിക മേഖലയെ കൊള്ളപ്പലിശക്കാരുടെ ചൂഷണങ്ങളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'ലളിതവും സുതാര്യവുമായ ബാങ്കിംഗ് സേവനം വീട്ടുമുറ്റത്തേയ്ക്ക്'എന്ന സന്ദേശവുമായി യു.ടി.രാമകൃഷ്ണൻ മാസ്റ്റർ പ്രസിഡൻ്റും സി.ഡി.ജോൺ വൈസ് പ്രസിഡൻ്റുമായി കരിമ്പയിലെ ഇടക്കുറുശ്ശി കേന്ദ്രമാക്കി 2008 ഏപ്രിൽ 11 ന് പ്രവർത്തനമാരംഭിച്ച കരിമ്പ പഞ്ചായത്ത് കാർഷിക ഉത്പാദന സംഭരണ സംസ്ക്കരണ വിപണന ക്രെഡിറ്റ് സഹകരണ സംഘം ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ 17 കോടി രൂപ പ്രവർത്തന മൂലധനവുമായി പാലക്കാട് ജില്ലയിലെ തന്നെ മികച്ച ഒരു കാർഷിക സഹകരണ സംഘമായി മാറിക്കഴിഞ്ഞു.
Advertisment
തികഞ്ഞ സാമ്പത്തിക അച്ചടക്കവും ആത്മാർത്ഥതയോടുമുള്ള പ്രവർത്തനങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ ധനകാര്യ സ്ഥാപനത്തെ വിജയത്തിലേയ്ക്ക് നയിച്ചത്. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് വർഷംതോറും മണ്ണാർക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തുന്ന മികച്ച കാർഷിക സംഘത്തിനുള്ള അവാർഡ് തുടർച്ചയായി ഈ സംഘത്തിനാണ് ലഭിക്കുന്നത്.ഇത് ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനമികവിനുള്ള വലിയ അംഗീകാരമാണ്.ആകർഷകമായ പലിശ നിരക്കിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് സുതാര്യതയോടെ മിതമായ പലിശ നിരക്കിൽ വിവിധ വായ്പകൾ നൽകുകയും ചെയ്യുന്നതിനു പുറമെ വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങൾക്കും സംഘം നേത്യത്വം നൽകുന്നു.കർഷകർക്ക് ഗുണമേൻമയേറിയ രാസ -ജൈവ വളങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി ഒരു വളം ഡിപ്പോയും 10 മുതൽ 50 ശതമാനം വരെ വിലക്കിഴിവിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള നീതി മെഡിക്കൽ സ്റ്റോറും സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ബാങ്കിംഗ് സേവനങ്ങൾക്കുപുറമെ, ഓണമുൾപ്പടെയുള്ള ഉൽസവ കാലങ്ങളിൽ ജനങ്ങൾക്ക് സർക്കാർ സബ്സിഡി നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കുന്ന സ്പെഷ്യൽ ചന്തകൾ സംഘടിപ്പിക്കുകയും,ക്ഷേമ പെൻഷൻ ക്യത്യ സമയത്ത് വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും,എസ് എസ് എൽ സി,പ്ലസ് ടു,പരീക്ഷകളിലുൾപ്പടെ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികളെയും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ മികവ് പുലർത്തുന്ന വ്യക്തിത്വങ്ങളെയും ആദരിക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഈ സ്ഥാപനത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ്.
സത്യസന്ധതയും ആത്മാർതഥതയും കൈമുതലായി മികവുറ്റ സേവന പാതയിൽ സഞ്ചരിക്കുന്ന സംഘം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഓഹരി ഉടമകൾക്ക് തുടർച്ചയായും ക്യത്യമായും ലാഭ വിഹിതം നൽകി വരുന്നു.
അംഗങ്ങളും ജീവനക്കാരും ഭരണ സമിതിയും ഒത്തൊരുമിച്ചുള്ള കൂട്ടായ പ്രയത്നമാണ് ഈ സംഘത്തിൻ്റെ വിജയ രഹസ്യം.ജിമ്മി മാത്യു പ്രസിഡൻ്റും വി.കെ. തുഷാർ വൈസ് പ്രസിഡൻ്റും,എൻ.കെ നാരായണൻകുട്ടി,കെ.കെ വിശ്വനാഥൻ,സി.ഡി.ജോൺ,സി.മുഹമ്മദ് ഷെറീഫ്,പി.ഉഷാദേവി,കെ.ബി.സുമലത,ബിന്ദു ഷാജി,യു.പി.രാമൻ,ജോർജ് ജോസഫ് എന്നിവർ ഡയറക്ടർമാരുമായുള്ള 11 അംഗ ഭരണസമിതിയാണ് നിലവിൽ സംഘത്തിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us