“കർണിക” ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ ടി.ജി രവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

author-image
മൂവി ഡസ്ക്
New Update
drtyutertyuytryui

നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീതവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ട്രെയിലർ പുറത്തിറങ്ങി. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് നിർമാണം. വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ ടി.ജി രവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Advertisment

കവിത, സംവിധാനം, ചലച്ചിത്ര നിർമാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ ഓ​ഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും.

സംഗീതം- രചന- സംവിധാനം : അരുൺ വെൺപാല, നിർമാണം : അഭിനി സോഹൻ, പ്രോജക്ട് ഡിസൈൻ & ഗാനരചന - സോഹൻ റോയ്, ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല, ഡി ഒ പി : അശ്വന്ത് മോഹൻ, ബിജിഎം : പ്രദീപ് ടോം, പ്രോജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ, ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ്, ലൈൻ പ്രൊഡ്യൂസർ- വിയാൻ മംഗലശ്ശേരി, ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ, പി.ആർ.ഒ : ഷെജിൻ.

Advertisment