Advertisment

വിവാഹദിനത്തിൽ ചുവപ്പു സാരിയിൽ അതിമനോഹരിയായി കാർത്തിക നായർ

വിവാഹദിനത്തിൽ കാർത്തിക അണിഞ്ഞ ആഭരണങ്ങളാണ് ആരാധകരെ അമ്പരപ്പെടുത്തിയത്. സ്വർണ മാലയും വളകളുമാണ് സ്റ്റൈൽ ചെയ്തത്. ഹെവി ഡിസൈനോടു കൂടിയ നിരവധി മാലകളാണ് ധരിച്ചത്.

author-image
മൂവി ഡസ്ക്
Nov 21, 2023 08:56 IST
New Update
lkjuytrewrdtfyguiouytr

തിരുവനന്തപുരത്ത് വച്ച അത്യാഡംബരമായ ചടങ്ങിലായിരുന്നു കാർത്തികയുടെ വിവാഹം. സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 

Advertisment

വിവാഹദിനത്തിലെ കാർത്തികയുടെ ലുക്ക് തന്നെയാണ് ആരാധകരുടെ മനം കവരുന്നത്. ചുവപ്പ് നിറത്തിലുള്ള ബ്രൊക്കേഡ് സാരിയിലാണ് സ്വപ്നതുല്യമായ വിവാഹ വേദിയിലേക്ക് കാർത്തിക എത്തിയത്. ചുവപ്പ് പ്ലെയിൻ ബ്ലൗസാണ് പെയർ ചെയ്തത്. അതിൽ നിറയെ വർക്കുകൾ നൽകിയിട്ടുണ്ട്. ബ്ലൗസിന്റെ സ്ലീവിന് നൽകിയ വർക്കാണ് ഹൈലൈറ്റ്. തലയിൽ ദുപ്പട്ടയും സ്റ്റൈൽ ചെയ്തിട്ടുണ്ട്. ദുപ്പട്ടയിലും വർക്കുകൾ നൽകിയിട്ടുണ്ട്. 

വിവാഹദിനത്തിൽ കാർത്തിക അണിഞ്ഞ ആഭരണങ്ങളാണ് ആരാധകരെ അമ്പരപ്പെടുത്തിയത്. സ്വർണ മാലയും വളകളുമാണ് സ്റ്റൈൽ ചെയ്തത്. ഹെവി ഡിസൈനോടു കൂടിയ നിരവധി മാലകളാണ് ധരിച്ചത്. ഒരൊറ്റ നോട്ടത്തിൽ കണ്ടാൽ സ്വർണത്തിൽ നിറഞ്ഞു നിൽക്കുന്നതു പോലെയാണ് തോന്നുക. ജിമിക്കി കമ്മലാണ് ധരിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള ഷെർവാണിയാണ് വരൻ ധരിച്ചത്. 

വിവാഹ വേദിയിൽ നിന്നുള്ള വിഡിയോകളും രാജകീയമായുള്ള വരവുമെല്ലാം ആരാധകരുടെ മനം കവർന്നു. കഥകളി വേഷത്തിലുള്ള കലാകാരൻമാരാണ് വേദിയിലേക്ക് വരനെയും വധുവിനെയും സ്വാഗതം ചെയ്തത്. 

#karthika-nair-stunning-wedding-look
Advertisment