എൻ എസ് എസ് 'കരുതും കരങ്ങൾ" എന്ന പദ്ധതിയുടെ ഭാഗമായി തലമുറകളുടെ കൂടി ചേരൽ സംഘടിപ്പിച്ചു

മണ്ണാർക്കാട് എൻ.എസ്.എസ് ക്ലസ്റ്റർ കോഡിനേറ്റർ ഇ. യൂസഫലി  മുഖ്യാതിഥിയായി.എൻ.എസ്.എസ് .  പ്രോഗ്രാം ഓഫീസർ  പി പ്രീത നായർ അധ്യക്ഷത വഹിച്ചു.

New Update
ert5y6tuytrtyu

എടത്തനാട്ടുകര:ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്.എസ്. വളണ്ടിയർമാർ 'കരുതും കരങ്ങൾ' എന്ന പ്രോജക്റ്റിന്റെ ഭാഗമായി സ്കൂൾ പരിസരത്തെ വയോജനങ്ങൾക്കൊപ്പം സംഗമം നടത്തി.സമീപത്തെ അംഗനവാടിയിൽ  നടത്തിയ പരിപാടി വാർഡ് മെമ്പർ  അക്ബറലി പാറക്കോട്ട് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് എൻ.എസ്.എസ് ക്ലസ്റ്റർ കോഡിനേറ്റർ ഇ. യൂസഫലി  മുഖ്യാതിഥിയായി.എൻ.എസ്.എസ് .  പ്രോഗ്രാം ഓഫീസർ  പി പ്രീത നായർ അധ്യക്ഷത വഹിച്ചു.

Advertisment

അധ്യാപികയായ പി.ആരിഫ, എൻ.എസ്.എസ്.വോളണ്ടിയർ ലീഡർമാരായ പി.കീർത്തന,അൽതാഫ് റസ്സൽ,ടി.ഹന തുടങ്ങിയവർ  പങ്കെടുത്തു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എടത്തനാട്ടുകരയിലെ മുൻ വിദ്യാർത്ഥിനിയും അധ്യാപികയുമായിരുന്ന എം. ഉമ്മു സൽമ ടീച്ചർ,  ദേവകി അമ്മ തുടങ്ങി ജീവിതത്തിൻ്റെ നാനാ തുറകളിൽ പല പങ്ക് വഹിച്ച വ്യക്തിക്കൾക്കൊപ്പം അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചും, പാട്ടും കവിതയും നൃത്തവും ഒക്കെ അവതരിപ്പിച്ചും സമയം ചിലവഴിച്ചു. അങ്കണവാടി കുട്ടികളും ഒപ്പം ചേർന്നതോടെ സംഗമം 3 തലമുറകളുടെ കൂടി ചേരൽ ആയി. 

Advertisment