നെയ്യാറ്റിൻകര മഞ്ജരി കലാ സാഹിത്യവേദിയുടെ കാവ്യമഞ്ജരി പുരസ്കാരം കവിയും കോളേജ് അധ്യാ പകനുമായ ഡോ.ബിജു ബാലകൃഷ്ണന് സമ്മാനിക്കും.15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്
പുരസ്ക്കാരം.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളവിഭാഗം അധ്യാ പകനായ ഡോ. ബിജു ബാലകൃഷ്ണൻ കാർഷികസംസ്കാരത്തെയും തെക്കൻ നാട്ടുമൊഴിവഴക്ക ത്തെയും താളവൈവിധ്യത്തോടെ ചേർത്ത് എഴുതിയ 'കടമ്പൻ മൂത്താൻ 'എന്ന കവിതയാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
ചിങ്ങം ഒന്നിന് നെയ്യാറ്റിൻകര സുഗതസ്മൃതിയിൽ നടക്കുന്ന ഭാഷാദിനാചരണ സാംസ്ക്കാരികോത്സവത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മഞ്ജരി ഭാരവാഹികളായ കവി ഉദയൻ കൊക്കോട്, നെയ്യാറ്റിൻകര സുകുമാരൻനായർ എം.കാർത്തിക് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.