കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കെ കെയര്‍

ഗുണമേന്മ, വിശ്വസനീയത, നവീനത എന്നിവയാണ് കെ കെയറിന്റെ മുഖമുദ്ര. നിശ്ചയദാര്‍ഢ്യത്തിനും ആരാധകരുമായുള്ള ഊഷ്മള ബന്ധത്തിനും പേരുകേട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയ്ക്ക് സമാനമായി, കെ കെയറും കരുത്തും ദീര്‍ഘകാല സ്വാധീനവും ഉള്‍ക്കൊള്ളുന്നു.

New Update
szdfghjhgdfghj

കൊച്ചി:  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024 - 25 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഒഫീഷ്യല്‍ പാര്‍ട്ണറായി മുന്‍നിര വാട്ടര്‍പ്രൂഫീംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ബ്രാന്‍ഡായ കെ കെയര്‍. ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള കള്ളിയത്ത് ഗ്രൂപ്പില്‍ നിന്നുമുള്ള കെ കെയര്‍, കേരളത്തിലെ നിര്‍മാണ മേഖലയില്‍ ഇതിനോടകം ഉപഭോക്താക്കളുടെ വിശ്വസ്തയാര്‍ജിച്ച സ്ഥാപനമാണ്. കാലങ്ങളോളം ഈടുനില്‍ക്കുന്ന ബലവും ഗുണമേന്മയും തങ്ങളുടെ നിര്‍മിതികളില്‍ കെ കെയര്‍ ഉറപ്പുനല്‍കുന്നു. ഗുണമേന്മ, വിശ്വസനീയത, നവീനത എന്നിവയാണ് കെ കെയറിന്റെ മുഖമുദ്ര. നിശ്ചയദാര്‍ഢ്യത്തിനും ആരാധകരുമായുള്ള ഊഷ്മള ബന്ധത്തിനും പേരുകേട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയ്ക്ക് സമാനമായി, കെ കെയറും കരുത്തും ദീര്‍ഘകാല സ്വാധീനവും ഉള്‍ക്കൊള്ളുന്നു.

Advertisment

 

ഇത് വെറുമൊരു സ്‌പോണ്‍സര്‍ഷിപ്പ് മാത്രമായി ഞങ്ങള്‍ കാണുന്നില്ല. വിജയത്തിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യാത്രയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുകയാണ് ഞങ്ങള്‍. നിര്‍മാണ മേഖലയിലെന്നതുപോലെ ഫുട്‌ബോളിലും അതിന്റെ ശക്തമായ അടിത്തറ തന്നെയാണ് പരമപ്രധാനമായ കാര്യം. കെ കെയറിലൂടെ കാലങ്ങളോളം ഈടു നില്‍ക്കുന്ന കരുത്താണ് ഞങ്ങള്‍ പടുത്തുയര്‍ത്തുന്നത്, അതേ മനോഭാവവും കാഴ്ചപ്പാടുമാണ് കേരളബ്ലാസ്റ്റേഴ്‌സിലും ഞങ്ങള്‍ കാണുന്നത്. ഒരുമിച്ച് നിന്നുകൊണ്ട് കളിക്കളത്തിലും പുറത്തും ഞങ്ങള്‍ ചരിത്രം തീര്‍ക്കും - കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ കെ മൊഹമ്മദ് പറഞ്ഞു. 

 

വെറുമൊരു പങ്കാളിത്തം എന്നതിനപ്പുറം ശക്തി, പ്രതിരോധം, സ്വാധീനം എന്നിവയിലുള്ള ഇരുവരുടേയും പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിര്‍മിതികളില്‍ ഉറപ്പുള്ള അടിത്തറ തയ്യാറാക്കുന്ന കെ കെയറിനെപ്പോലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്തുറ്റ പാരമ്പര്യം കെട്ടിപ്പടുക്കുവാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. - കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചീഫ് റവന്യൂ ഓഫീസര്‍ ജോബി ജോബ് ജോസഫ് പറഞ്ഞു.

Advertisment