കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ടോമി താണോലിനെയും സെക്രട്ടറിയായി സിബി പാണ്ടിയമ്മാക്കലിനെയും തെരഞ്ഞെടുത്തു

പാലാ ടോമ്സ് ചേബറിൽ നടന്ന നേതൃയോഗവും തിരഞ്ഞെടുപ്പും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
office barares pala

പാലാ: കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ടോമി താണോലിനെയും, ഓഫീസ്ചാർജ് ജനറൽ സെക്രട്ടറിയായി സിബി പാണ്ടിയാമ്മാക്കലിനെയും തിരഞ്ഞെടുത്തു.

Advertisment

rtyukjhgrtyuioiuy

വൈസ് പ്രസിഡന്റ്മാരായി തോമസ് പാലച്ചുവട്ടിലിനെയും, ബിൻസ് ജോസഫിനെയും, സെക്രട്ടറിമാരായി ജോയി സെബാസ്റ്റ്യൻ, മനീഷ് ചന്ദ്രൻ , സി.എം. ജേക്കബ്, കെ.രാഘവൻ എന്നിവരെയും, ട്രഷററായി സണ്ണിചവറനാനിക്കലിനെയും, ജില്ലാ കമ്മിറ്റി അംഗങ്ങളായി ബിനു എ. പി ഇലവനാൽ തൊടുകയിൽ, കെ.എം. കുര്യൻ കണ്ണംകുളം, സാബു കല്ലാച്ചേരിൽ , സജി ജോസഫ്, ആര്യ ഗോപാൽ, അഖിൽ ഇല്ലിക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.

പാലാ ടോമ്സ് ചേബറിൽ നടന്ന നേതൃയോഗവും തിരഞ്ഞെടുപ്പും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർമാൻ പ്രഫസർ ബാലു ജി വെള്ളിക്കര, സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, രാജേഷ് ഉമ്മൻ കോശി, ജില്ലാ ഭാരവാഹികളായ സന്തോഷ് മൂക്കിലിക്കാട്ട്, വി.കെ. സന്തോഷ് വള്ളോംകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment