New Update
/sathyam/media/media_files/h2L9HOhAXGFDImrq4C9d.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകള്‍ 1,600 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.
Advertisment
അവശ കലാകാര പെന്‍ഷന്‍ നിലവില്‍ 1,000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1,300 രൂപയും സര്‍ക്കസ് കലാകാരർക്കുള്ള പെൻഷൻ 1,200 രൂപയും വിശ്വകര്‍മ്മ പെന്‍ഷന്‍ 1,400 രൂപയുമാണ് ലഭിച്ചിരുന്നത്.