നാളെ മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക്  ഇതിനായി മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു.

New Update
r67uikjtr678iui67

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. ജൂലൈ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പർ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒൻപതാം തീയ്യതി നടക്കുന്നതാണ്.

Advertisment

മാറ്റിവെയ്ക്കപ്പെട്ട മറ്റുള്ള പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾക്ക് മാറ്റമില്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക്  ഇതിനായി മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു.

Advertisment