/sathyam/media/media_files/Vq3oseKWG8IGAG4VAnB2.jpg)
കൊല്ലം: 62ാം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ കപ്പ് വഹിച്ചുള്ള യാത്രയ്ക്ക് ഇന്ന് തുടക്കം. കഴിഞ്ഞ വർഷം ചാമ്പ്യൻമാരായ കോഴിക്കോട് നിന്നാണ് കപ്പിന്റെ പ്രയാണം ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും കപ്പിനു സ്വീകരണമൊരുക്കും.
നാളെയാണ് കപ്പ് കൊല്ലത്തെത്തുക. കൊല്ലത്തെ വിവിധ പ്രദേശങ്ങളിലും സ്വീകരണമുണ്ട്. കുളക്കടയിലാണ് ആദ്യ സ്വീകരണം. പിന്നീട് കൊട്ടാരക്കര മാർത്തോമ ഹൈസ്കൂൾ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ, നെടുവത്തൂർ ജ​ങ്ഷൻ, എഴുകോൺ, കുണ്ടറ ആറുമുറിക്കട, ആശുപത്രിമുക്ക്, മുക്കട, ജങ്ഷൻ, ഇളമ്പള്ളൂർ ജങ്ഷൻ, കേരളപുരം ഹൈസ്കൂൾ, ശിവറാം എൻഎസ്എസ് എച്എസ്എസ് കരിക്കോട്, ടികെഎംഎച്എസ്എസ് കരിക്കോട്, മുന്നാംകുറ്റി, കോയിക്കൽ, രണ്ടാംകുറ്റി, കടപ്പാക്കട എന്നിവിടങ്ങളിലും സ്വീകരണം നൽകും.
നാളെ വൈകീട്ട് 4.30ന് ഘോഷയാത്ര കടപ്പാക്കട ജങ്ഷനിലെത്തും. 4.40നു ന​ഗര പ്ര​ദക്ഷിണം തുടങ്ങും. 6.30നു ആശ്രാമം മൈതാനത്ത് എത്തിക്കും. തുടർന്നു ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us