Advertisment

കെഷോപ്പിയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കും; മന്ത്രി പി. രാജീവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ നയം. ഇലക്ട്രിക്കല്‍, ടെക്‌സ്‌റ്റൈല്‍ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്ത് നല്ല വ്യവസായ അന്തരീക്ഷമാണ് നിലവിലുള്ളത്.

New Update
r6ukjtre5678op

തിരുവനന്തപുരം- വിപണനത്തിന്റെ ആധുനിക സാദ്ധ്യതകള്‍ കണ്ടെത്തുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ് ഇ-കോമേഴ്്‌സ് പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. പേമെന്റ് ഗേറ്റ് വേ, ഡെലിവറി തുടങ്ങി ആധുനിക ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എല്ലാ മാര്‍ഗ്ഗങ്ങളും വിനിയോഗിച്ചു കൊണ്ടാണ് കെഷോപ്പി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് പോര്‍ട്ടല്‍ ഉത്ഘാടനം ചെയ്യ്ത് കൊണ്ട് നിയമ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.

Advertisment

 ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഷോപ്പി വഴി ഹാന്‍ടെക്‌സില്‍ നിന്നും മുണ്ട് ഓര്‍ഡര്‍ ചെയ്യ്ത് കൊണ്ടാണ് മന്ത്രി കെഷോപ്പിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്. മുണ്ട് തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ് മന്ത്രിക്ക് കൈമാറി. അടുത്ത ഘട്ടമായി ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമിന്റെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ നയം. ഇലക്ട്രിക്കല്‍, ടെക്‌സ്‌റ്റൈല്‍ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്ത് നല്ല വ്യവസായ അന്തരീക്ഷമാണ് നിലവിലുള്ളത്.



കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന് 1് റെക്കോര്‍ഡ് വേഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 80 ശതമാനം ഭൂമിയും 10 മാസം കൊണ്ട് ഏറ്റെടുത്തു. 2022 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു.  1789 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ഇതിനകം ചെലവഴിച്ചു. 1710 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 3806 കോടി രൂപയാണ് ഇതിന്റെ ചെലവ്. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വിഹിതവും ഇതിനോടകം ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ചെയ്യ്ത നടപടികളെ കേന്ദ്രം അഭിനന്ദിച്ചതായും മന്ത്രി അറിയിച്ചു . ഒന്നാം ഘട്ടം അതിവേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  ഇതിനോട് ചേര്‍ന്നുള്ള ഗ്ലോബല്‍ സിറ്റിക്ക്  വൈകാതെ  ആരംഭിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 358 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോബല്‍ സിറ്റി പദ്ധതിക്ക് 850 കോടി രൂപയാണ് ചെലവ്. നേരത്തെ ഗിഫ്റ്റി എന്ന പേരിട്ട പദ്ധതിയാണ് ഗ്ലോബല്‍ സിറ്റി എന്ന് പേര് മാറ്റിയത്.



വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് ചടങ്ങില്‍ അധ്യക്ഷനായി. കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍(റിട്ട.) പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു . ആന്റണി രാജു എംഎല്‍എ  വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ്, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തി, ബിപിടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്ത് കുമാര്‍ കെ,പഞ്ചാബ് നാഷ്ണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് നിത്യ കല്ല്യാണി ആര്‍, മെമ്പര്‍ സെക്രട്ടറി സതീഷ് കുമാര്‍ പി എന്നിവര്‍ പങ്കെടുത്തു.

Advertisment