Advertisment

പുരുഷന്മാരിലെ വൃക്ക തകരാറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിലപ്പോൾ കാലിൽ നീര്, അല്ലെങ്കില്‍ കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാന്‍ സാധ്യത ഉണ്ട്. ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം.

New Update
sdfghjkhgfghj
Advertisment

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ തകരാറിലാകാം. ആര്‍ക്കു വേണോ വൃക്ക രോഗമുണ്ടാകാം. പുരുഷന്മാരിലെ വൃക്ക തകരാറിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല.

മൂത്രത്തിന്‍റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക, പ്രത്യേകിച്ച് രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക, മൂത്രത്തിന് കടുത്ത നിറം തുടങ്ങിയവയെല്ലാം വൃക്ക തകരാറിന്‍റെ സൂചനകളാകാം. വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിലപ്പോൾ കാലിൽ നീര്, അല്ലെങ്കില്‍ കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാന്‍ സാധ്യത ഉണ്ട്. ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. 

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.ചര്‍മ്മത്തിന്‍റെ നിറം മാറുന്നതും വൃക്ക തകരാറില്ലായതിന്‍റെ സൂചനയാകാം. ചര്‍മ്മം വരണ്ടതാകുന്നതും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ സൂചനയാകാം. 

കൈകളിലെയും വിരലുകളിലെയും മരവിപ്പും സൂചനയാകാം. വിശപ്പില്ലായ്മ, ഛര്‍ദി തുടങ്ങിയവയും ചിലപ്പോള്‍ വൃക്കയുമായി ബന്ധപ്പെട്ട് ഉണ്ടാകാം. പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.മുട്ടുവേദന, പേശിബലഹീനത, നഖങ്ങളിലെ നിറമാറ്റം തുടങ്ങിയവയും നിസാരമായി കാണേണ്ട. 

 

kidney-damage-symptoms-in-men
Advertisment