വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറവുള്ളതിനാല്‍ ആപ്പിള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
കൂടാതെ ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ആപ്പിളില്‍ അടങ്ങിയിരിക്കുന്നു. ആവശ്യത്തിന് മാത്രം പൊട്ടാസ്യം അടങ്ങിയതും സോഡിയം കുറവുമുള്ള ബ്ലൂബെറി കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.