Advertisment

കല്ലട വി.വി കുട്ടി സ്മാരക പ്രതിഭാ പുരസ്കാരം ടി.ജി വിജയകുമാറിന്‌

New Update
v kutty remembrance

കല്ലട: ആദ്യകാല കാഥികനും അദ്ധ്യാപകനുമായിരുന്ന കല്ലട വി.വി കുട്ടിയുടെ സ്മരണാർത്ഥം നൽകിവരുന്ന അവാർഡുകൾ പ്രഖ്യാപിച്ചു.   ടി.ജി വിജയകുമാർ (കല്ലട വി.വി കുട്ടി സ്മാരക പ്രതിഭാ പുരസ്കാരം), അഥീന അശോക്‌ (യുവ കാഥിക പുരസ്കാരം), വിജയ്‌ വിധു (നോവലിസ്റ്റ്‌ - യുവ പ്രതിഭാ പുരസ്കാരം) എന്നിവരാണ്‌ പുരസ്കാര ജേതാക്കൾ.

Advertisment

ഡോ.സുകുമാർ അഴീക്കോട്‌ - തത്ത്വമസി സാംസ്കാരിക അക്കാദമി ചെയർമാൻ,  സാംസ്കാരിക പ്രവർത്തകൻ എഴുത്തുകാരൻ, ഏറെ പ്രയോജനകരമായ  ദിനവിശേഷങ്ങളും വാർത്തകളുമായി കഴിഞ്ഞ പത്തുവർഷങ്ങളായി സമൂഹ മധ്യമങ്ങളിൽ  നിത്യവും പ്രസിദ്ധീകരിക്കുന്ന 'ജ്യോതിർഗ്ഗമയ' ഓൺലൈൻ മാഗസിന്റെ പത്രാധിപർ,  സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, കർഷകൻ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ്‌  ടി.ജി വിജയകുമാറിനു പുരസ്കാരം.

kallada award

കല്ലട വി.വി കുട്ടി സ്മാരക യുവകാഥിക പുരസ്കാരം നേടിയ അഥീന അശോക് ഇരുന്നൂറിലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച യുവ കാഥികയാണ്‌. വിവിധ കലോത്സവങ്ങളിൽ വിജയി. സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയിട്ടുണ്ട്‌. തിരുവനന്തപുരം ഗവ: വിമൺസ് കോളേജ് ആർട്ടസ് ക്ലബ്ബ് സെക്രട്ടറിയുമാണ്‌.

'Life in a ziplock bag' എന്ന ആദ്യ നോവലിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്ന വിജയ് വിധുവിനാണ്‌ യുവപ്രതിഭ പുരസ്കാരം.

പതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്കാരങ്ങള്‍. കാഥികൻ കല്ലട വി.വി കുട്ടിയുടെ പന്ത്രണ്ടാം ചരമവാർഷിക പരിപാടികൾ നടക്കുന്ന ജൂലൈ 23 ന് (ഞായറാഴ്ച) അവാർഡുകൾ വിതരണം ചെയ്യും. കഥാപ്രസംഗ പിന്നണിയിൽ പ്രവർത്തിക്കുന്ന നാലു പേരേയും ഒരു മുതിർന്ന അദ്ധ്യാപകനേയും തദവസരത്തിൽ ആദരിക്കും.

കാഥികൻ കല്ലട വി.വി കുട്ടിയുടെ പന്ത്രണ്ടാം ചരമവാർഷിക പരിപാടികൾ നടക്കുന്ന ജൂലൈ 23 ന് (ഞായറാഴ്ച) പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Advertisment