തീരദേശത്ത് ഡെങ്കിപ്പനി വ്യാപിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു

ആവശ്യത്തിന് ആശാവർക്കർമാരുടെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സേവനം ലഭിക്കുന്നുമില്ല. ഇരവിപുരം കാക്കത്തോപ്പ് ഭാഗത്താണ് കൂടുതൽ പേർക്കും ഡെങ്കിപ്പനി ബാധിച്ചത്. 60 ലേറെ പേർക്ക് രോഗബാധയുണ്ട്.

New Update
loiuytrewertyuiop

കൊല്ലം∙ തീരദേശത്ത് ഡെങ്കിപ്പനി വ്യാപിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു. ആവശ്യത്തിന് ആശാവർക്കർമാരുടെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സേവനം ലഭിക്കുന്നുമില്ല. ഇരവിപുരം കാക്കത്തോപ്പ് ഭാഗത്താണ് കൂടുതൽ പേർക്കും ഡെങ്കിപ്പനി ബാധിച്ചത്. 60 ലേറെ പേർക്ക് രോഗബാധയുണ്ട്. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ജെഎച്ച്ഐയുടെ അഭാവം പ്രധാന പ്രശ്നമാണ്. ഇവിടെ 3 വർഷമായി ജെഎച്ച്ഐയുടെ സേവനം ലഭിക്കുന്നില്ല. ആശ പ്രവർത്തകരുടെ സേവനവും ലഭിക്കുന്നില്ല. അടിയന്തരമായി ആശ പ്രവർത്തകരെ നിയമിക്കണമെന്ന് കൗൺസിലർ ഉൾപ്പെടെ കോർപറേഷനിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.

Advertisment

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു തുടങ്ങിയ ആദ്യ ആഴ്ചയിൽ ഫോഗിങ് നടത്തിയത് ഒഴിച്ചാൽ മറ്റു തുടർ പ്രതിരോധ നടപടികൾ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ആഴ്ചയിൽ ആയുർവേദ– അലോപ്പതി വിഭാഗങ്ങളുടെ ക്ലിനിക് നടത്തിയിരുന്നെങ്കിലും പനി ബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടായില്ല. കഴിഞ്ഞ വർഷം കാക്കത്തോപ്പ് ഭാഗത്ത് ഡെങ്കിപ്പനി പടർന്നപ്പോൾ പ്രദേശത്തെ കിണറുകളിൽ വിരിക്കാനായി വലകൾ ആരോഗ്യവകുപ്പ് സൗജന്യമായി നൽകിയിരുന്നു. ഇത്തവണ അതും ഇല്ലാത്ത അവസ്ഥയാണ്. അതേസമയം ഇന്നലെ രാവിലെയും കാക്കത്തോപ്പ് ഭാഗത്തെ വീടുകളിലും കാട് പിടിച്ചു കിടന്ന ഭാഗത്തും തോടുള്ള ഭാഗത്തും മരുന്നു തെളിച്ചതായി കൗൺസിലർ സുനിൽ ജോസ് പറഞ്ഞു.

kollam-dengue-fever-increasing
Advertisment