/sathyam/media/media_files/FA5ADNrbh4rq0WWNZCdw.jpeg)
കൊല്ലം∙ ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ മടങ്ങിയെത്തിയപ്പോൾ സുലഭമായി ചെമ്മീൻ ലഭിച്ചു. പക്ഷേ വില തീരെ കുറവായതോടെ തീരത്ത് പടർന്നതു നിരാശ. കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസ് വിലക്ക് ഏർപ്പെടുത്തിയതും പീലിങ് ഷെഡുകളിൽ സ്ത്രീ തൊഴിലാളികൾ ഇല്ലാത്തതുമാണ് കയറ്റുമതിക്കാർ ചെമ്മീൻ എടുക്കാത്തതിനു കാരണമെന്നു ബോട്ടുടമകൾ പറയുന്നു.
സംസ്ഥാനത്തെ വിവിധ ഹാർബറുകളിൽ നിന്ന് ബുധൻ അർധരാത്രി യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോയെങ്കിലും നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്നു പോയ ബോട്ടുകളാണ് കൂടുതലും ഇന്നലെ തന്നെ മടങ്ങിയെത്തിയത്. മറ്റു ഹാർബറുകളിൽ നിന്നു പോയവയിൽ ഭൂരിഭാഗം ഇന്നും അടുത്ത ദിവസങ്ങളിലുമായി മാത്രമേ എത്തുകയുള്ളൂ.
സംസ്ഥാനത്താകെ ആറായിരത്തോളം ബോട്ടുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 3800ൽ താഴെ മാത്രമേ കടലിൽ പോകുന്നുള്ളൂ. കൊല്ലത്തെ ഹാർബറുകളിൽ ഇന്നലെ മത്സ്യബന്ധനം കഴിഞ്ഞെത്തിയ ബോട്ടുകളിൽ കൂടുതൽ ചെറിയ കരിക്കാടി ചെമ്മീൻ ആയിരുന്നു. കുറഞ്ഞ അളവിൽ കഴന്തൻ ചെമ്മീനും കിളിമീനും കിട്ടിയ ബോട്ടുകളുമുണ്ട്. ഇന്നലെ രാവിലെ ഏഴരയോടെ ബോട്ടുകൾ മടങ്ങിയെത്തിത്തുടങ്ങി. ഒരു കുട്ട കരിക്കാടി 2200 രൂപയ്ക്ക് ലേലം നടന്നെങ്കിലും പിന്നെ കിലോഗ്രാമിനു വില 25–50 രൂപ വരെയായി കുറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us