ഒരു വർഷത്തിനകം പണി പൂർത്തിയാകുന്ന വിധത്തിൽ ദേശീയപാത വികസനം അതിവേഗം പുരോഗമിക്കുന്നു

2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കുന്നതിനാണ് കരാർ. സർവീസ് റോഡുകൾ, പാലങ്ങൾ, അടിപ്പാതകൾ, മേൽപാലങ്ങൾ, ഓട നിർമാണം, യൂട്ടിലിറ്റി  കോറിഡോർ എന്നിവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. 

New Update
lkjhygfdsertyuiop[

കൊല്ലം ∙ ഒരു വർഷത്തിനകം പണി പൂർത്തിയാകുന്ന വിധത്തിൽ ദേശീയപാത വികസനം അതിവേഗം പുരോഗമിക്കുന്നു. 2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കുന്നതിനാണ് കരാർ. സർവീസ് റോഡുകൾ, പാലങ്ങൾ, അടിപ്പാതകൾ, മേൽപാലങ്ങൾ, ഓട നിർമാണം, യൂട്ടിലിറ്റി  കോറിഡോർ എന്നിവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. 

Advertisment

പ്രധാന പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡ് നിർമാണം 60% പൂർത്തിയായി. ചാത്തന്നൂർ, പാരിപ്പള്ളി,  ഉമയനല്ലൂർ, ബൈപാസ് റോഡിൽ കല്ലുംതാഴം– കടവൂർ മേഖലകളിൽ പ്രധാന പാതയുടെ ടാറിങ് ജോലികൾ പുരോഗമിക്കുകയാണ്. മിക്കയിടത്തും മേൽപാലങ്ങളുടെ നിർമാണം പകുതി പിന്നിട്ടു. കല്ലുംതാഴത്ത് സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായി.

ചാത്തന്നൂർ, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിൽ തൂണുകളുടെ നിർമാണം പുരോഗമിക്കുന്നു. മേവറത്ത് പൈലിങ് ആരംഭിച്ചു. നീണ്ടകര, കുരീപ്പുഴ, മങ്ങാട്, ഇത്തിക്കര പാലങ്ങളുടെ നിർമാണം തുടരുകയാണ്. കുരീപ്പുഴയിൽ പാലത്തിന്റെ സ്ലാബ് നിർമാണം തുടങ്ങി. ജില്ലയിൽ 17 മേൽപാലങ്ങളും 9 അടിപ്പാതകളും  ആണ് നിർമിക്കുന്നത്.  

ചില സ്ഥലങ്ങളിൽ കൂട്ടിയോജിപ്പിക്കാനുള്ളത് ഒഴികെ ഓട നിർമാണം പൂർത്തിയാകുന്നു. വൈദ്യുതി തൂണുകൾ, കുടിവെള്ള പൈപ്പ് ലൈൻ എന്നിവ യൂട്ടിലിറ്റി കോറിഡോറിലേക്ക് മാറുന്നതിനുള്ള ജോലികൾ ആരംഭിച്ചു. അതേസമയം കൊട്ടിയം ജംക്‌ഷനിൽ  ഓട നിർമാണം പൂർത്തിയാക്കാത്തത് വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 

ജില്ലയിൽമ ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ 57 കിലോമീറ്റർ നീളത്തിൽ ആണ് പാത വികസനം. തുറവൂർ മുതൽ കഴക്കൂട്ടം ടെക്നോപർക്ക് ഫ്ലൈ ഓവർ വരെയുള്ള 6 റീച്ചുകളിൽ മൂന്നും നാലും റീച്ചുകളിലാണ് ജില്ല ഉൾപ്പെടുന്നത്. മൂന്നാമത്തെ റീച്ച്  കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാട് ബൈപാസ് (31.5 കിലോമീറ്റർ) വരെയും നാലാമത്തെ റീച്ച് കാവനാട് ബൈപാസ് മുതൽ പാരിപ്പള്ളി  കടമ്പാട്ടുകോണം ( 31.8 കിലോമീറ്റർ) വരെയും ആണ്. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

kollam-national-highway-development
Advertisment