New Update
/sathyam/media/media_files/0h8foVpvQT4VEiFf7AcV.jpg)
കുറവിലങ്ങാട്: കേന്ദ്ര - സംസ്ഥാന നിയമങ്ങൾക്ക് വിധേയമായി വ്യാപാരികൾ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് എടുക്കുന്നതിനും വ്യാജ രജിസ്റ്റട്രേഷൻ ബെബ്സെറ്റ്. യഥാർത്ഥ രജിസ്ട്രേഷൻ ഫീസ് 500 രൂപ, വ്യാജ രജിസ്റ്റട്രേഷൻ ബെബ്സെറ്റ് ഓൺലൈനായി ഈടാക്കുന്നത് നാലായിരത്തിലധികം രൂപ.
Advertisment
നിരവധി വ്യാപാരികൾക്കാണ് ഓൺലൈൻ അപേക്ഷയിൽ പണം നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവം സംബന്ധിച്ച് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ഉഴവൂരിലെ വ്യാപാരി പരാതി നൽകി. പരാതി കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി കുറവിലങ്ങാട് എസ്എച്ച്ഒ ശ്രീജിത്ത് ടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us