കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

അരീപ്പറമ്പില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.

New Update
തിരുവനന്തപുരത്ത് കർഷകൻ കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

കോട്ടയം: അരീപ്പറമ്പില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിനിയായ ഉമ്പക്കാട്ട് വി. ബിന്ദുവാണ് മരിച്ചത്. കൃഷിയിടത്തിനു സമീപത്തെ ഷെഡില്‍ ബിന്ദുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. 

ഇന്നലെ വൈകിട്ടാണ് ഭര്‍തൃസഹോദരന്റെ അരീപ്പറമ്പിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം എത്തിയത്. തുടര്‍ന്ന് അഞ്ചുമണിയോടെ ബിന്ദുവിനെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. ഏറെ വൈകിയും കാണാതായതോടെ നടത്തിയ പരിശോധനയില്‍ കൃഷിയിടത്തിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.

Advertisment