കോങ്ങാട് : മലിനീകരണം നിയന്ത്രിച്ച്,കാർബൺ പ്രസരണം കുറയ്ക്കാൻ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തുന്നതെന്ന് കോങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പറഞ്ഞു.
കോങ്ങാട് ചല്ലിക്കൽ,ചെല്ലാംകുടം ക്ഷേത്രത്തിനടുത്ത് ആരംഭിച്ച കെ പി എ സ്കൂട്ടേഴ്‌സ് മൾട്ടി ബ്രാൻഡ് ഇ വി ഷോറൂം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഇന്ധനവില ഓരോ ദിവസം കൂടുമ്പോൾ, പരിസ്ഥിതി സൗഹൃദവും
മലിനീകരണ മുക്തവുമായ ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കാനുള്ള ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു.ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലുള്ള വളർച്ചയും വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.കാര്യക്ഷമതയിലും കരുത്തിലുമെല്ലാം പെട്രോൾ-ഡീസൽ വാഹനങ്ങളെ പിന്നിലാക്കിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്.
ഇലക്ട്രിക് വാഹന വിപണിയിൽ ജില്ലയിൽ ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യം ഉള്ള കെ പി എ സ്കൂട്ടേഴ്‌സിന് ആലത്തൂരും കൽമണ്ഡപത്തും ഷോറൂമുകളുണ്ട്. 16,000 രൂപ മുടക്കിയാൽ ലൈസൻസ് നിർബന്ധം ഉള്ളതും, അല്ലാത്തതുമായ വിവിധ മോഡലുകളിലെ ഇലക്ട്രിക് സ്കൂട്ടറുകൾ സ്വന്തമാക്കാം.ടൈലോസ്, ന്യൂട്രോൺ കൂടാതെ ഓല എന്നീ ബ്രാന്റുകളുടെ വിപണനവും സേവനവും ഉണ്ട്.ഓല ഇലക്ട്രിക്കിന്റെ ബുക്കിംഗ് സെന്ററും ഉള്ളതായും രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് പ്രവൃത്തി സമയമെന്ന് സ്ഥാപന സാരഥികളായ,ധനേഷ്, വിനു എന്നിവർ അറിയിച്ചു അറിയിച്ചു.ഫോൺ :9633734234