എടത്വാ:ബസ് സമയം തിരക്കി യാത്രക്കാർ ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്നാണ് ആക്ഷേപം.പല തവണ വിളിച്ചാലും മനപ്പൂര്‍വ്വം ഫോൺ എടുക്കുന്നില്ലെന്ന് തോന്നി കെഎസ്ആർടിസി ഡിപ്പോ ജീവനക്കാരെ പഴിച്ചും ശപിച്ചും ഇങ്ങേ തലയ്ക്കൽ നിന്നും ഫോൺ വിളി ഉപേക്ഷിക്കും.കഴിഞ്ഞ മൂന്നു മാസമായി കെ.എസ്.ആർ.ടി.സിയുടെ എടത്വാ ഡിപ്പോയിൽ ഇത് പതിവ് സംഭവമാണ്.
കഴിഞ്ഞ ദിവസം ദീർഘദൂര സർവീസ് നടത്തുന്ന ബസിന്റെ സമയം അറിയുന്നതിന് ഡിപ്പോയിലേക്ക് വിളിച്ച ആനവണ്ടി പ്രേമിയും എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയുമായ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള ഒടുവില്‍ ഡിപ്പോയിൽ എത്തിയപ്പോൾ ആണ് യഥാർത്ഥ വസ്തുത പുറംലോകം അറിയുന്നത്.
ഡിപ്പോയിലെത്തിയ ഡോ.ജോൺസൺ വി.ഇടിക്കുള അവിടെ നിന്ന് ലാൻഡ് ഫോണിലേക്ക് വിളിച്ചു.തൊട്ടരികിൽ കസേരയിൽ ജീവനക്കാർ ഇരി ക്കുന്നുണ്ട്; റിംഗ് ശബ്ദം ഉണ്ടെങ്കിലും ഫോൺ നിശ്ചലം തന്നെ!
ഡിപ്പോയിലെ ആകെയുള്ള ഫോൺ പ്രവർത്തന രഹിതമായിട്ട് രണ്ട് മാസത്തിന് മുകളിലായി. ഒടുവിൽ 1311 രൂപയുടെ ബില്ല് അടച്ചപ്പോഴും ഡിപ്പോ ജീവനക്കാർ എടത്വാ ബിഎസ്എൻഎൽ ഓഫീസിൽ ഫോൺ കേടായ വിവരം അറിയിച്ചിരുന്നതാണെന്ന് ഇൻസ്പെക്ടർ രശ്മി നാഥ് പറഞ്ഞു.ലാൻഡ് ഫോണിൻ്റെയും കേബിളിൻ്റെയും തകരാറു മൂലമാണ് ഫോൺ ശബ്ദിക്കാത്തതെന്ന് ബിഎസ്എൻഎൽ ജീവനക്കാർ അറിയിച്ചു. ഫോണും കേബിളും വാങ്ങി നൽകിയാൽ തകരാറ് പരിഹരിക്കാമെന്നാണ് ടെലികോം ഡിപ്പാർട്ട്മെൻ്റിൻ്റെ പക്ഷം. ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഫോൺ മാറിവെയ്ക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ട് ഡിപ്പോ ജീവനക്കാർ പിരിവെടുത്ത് ഫോണും കേബിളും വാങ്ങാനാണ് തീരുമാനം.യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ഡിപ്പോ ജീവിക്കാൻ ഫോൺ വാങ്ങാൻ തീരുമാനിച്ചത്. ദീർഘദൂര സർവ്വീസുകൾ വരെയുള്ള ഡിപ്പോയിൽ ബസ് പുറപ്പെടുന്ന സമയവും വരുന്ന സമയവും അന്വേഷിച്ച് നിരവധി യാത്രക്കാർ ബന്ധപെടാറുണ്ട്.ഒട്ടുമിക്ക യാത്രക്കാരും ഗൂഗി യിൽ നിന്നോ ടെലികോം ഡയറക്ടറിയിൽ നിന്നോ നമ്പർ സംഘടിപ്പിച്ചാണ് ഫോൺ വിളിക്കുന്നത്.എടത്വ കെഎസ്ആർടിസി ഡിപ്പോയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.