കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം ആദ്യഗഡു വിതരണത്തിന് 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

ട്രഷറി നടപടികൾ പൂർത്തിയാക്കി ഇന്ന് വിതരണം ചെയ്യാനാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. 40 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടത്.

New Update
tyuiopoiuytrertyu

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം ആദ്യഗഡു വിതരണത്തിന് 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ട്രഷറി നടപടികൾ പൂർത്തിയാക്കി ഇന്ന് വിതരണം ചെയ്യാനാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. 40 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടത്. 10 കോടി രൂപ കെഎസ്ആർടിസി ഓവർഡ്രാഫ്റ്റ് കൂടിയെടുത്താണ് വിതരണം ചെയ്യുക. 

Advertisment

 ശമ്പള വിതരണം വൈകുന്നതിനെതിരെ ഇന്നലെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ചീഫ് ഓഫിസിലേക്ക് മാർച്ച് നടത്തി. മറ്റെല്ലാ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. ശമ്പളം കിട്ടാത്തതിൽ സ്വന്തം സംഘടനാ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നതോടെ സിഐടിയുവിനും പ്രതിഷേധിക്കാതെ മറ്റു മാർഗമില്ലാത്ത അവസ്ഥയായി. ഇന്നലെ ഡിപ്പോകളിൽ പ്രതിഷേധ പ്രകടനം നടത്തിയ സിഐടിയു ഇന്ന് ചീഫ് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

ksrtc-salary-thirty-crore-sanctioned
Advertisment