കെഎസ്ആർടിസി ജീവനക്കാരുടെ ഒക്ടോബറിലെ രണ്ടാം ഗഡു ശമ്പളം വിതരണം ചെയ്യുന്നതിൽ തീരുമാനമായില്ല

15നു മുൻപ് രണ്ടാം ഗഡു നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനമെങ്കിലും അത് ഇൗ മാസവും പാലിക്കപ്പെട്ടില്ല. 40 കോടി രൂപയാണ് രണ്ടാം ഗഡു ശമ്പളത്തിനു വേണ്ടത്. 

New Update
awetrdyufiopuytrstdyu

തിരുവനന്തപുരം∙ നവംബർ പകുതി കഴിഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ഒക്ടോബറിലെ രണ്ടാം ഗഡു ശമ്പളം വിതരണം ചെയ്യുന്നതിൽ തീരുമാനമായില്ല. 15നു മുൻപ് രണ്ടാം ഗഡു നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനമെങ്കിലും അത് ഇൗ മാസവും പാലിക്കപ്പെട്ടില്ല. 40 കോടി രൂപയാണ് രണ്ടാം ഗഡു ശമ്പളത്തിനു വേണ്ടത്. 

Advertisment

ഒന്നാം ഗഡു ശമ്പളം കിട്ടുമ്പോൾ തന്നെ വായ്പയും മറ്റും ബാങ്കുകൾ പിടിക്കുന്നതോടെ ദൈനംദിന ചെലവിനു പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. പെൻഷൻ 2 മാസത്തെ കുടിശികയാണ് നൽകാനുള്ളത്. നാൽപതിനായിരത്തോളം പെൻഷൻകാരുടെയും കുടുംബത്തിന്റെയും ജീവിതം ഇതോടെ ദുരിതപൂർണമാണ്. 2 മാസത്തെ കുടിശിക നൽകാൻ 140 കോടിയാണ് വേണ്ടത്

ksrtc-second-installment-of-last-month-salary-undecided
Advertisment