കെടിഎം 2024 ഞായറാഴ്ച സമാപിക്കും; ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് സൗജന്യപ്രവേശനം

ഉത്തരവാദിത്ത ടൂറിസം, കാരവാന്‍, വി-ആര്‍ ടൂറിസം അനുഭവം, കണ്ണഞ്ചിപ്പിക്കുന്ന പവലിയനുകള്‍ എന്നിവ കേരള ട്രാവല്‍ മാര്‍ട്ടിന് മാറ്റു കൂട്ടുന്നു.

New Update
rtyuiooiuytrerty

കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി കേരള ട്രാവല്‍ മാര്‍ട്ട്  ഞായറാഴ്ച സമാപിക്കും. സമാപനദിനമായ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണി മൂതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാര്‍ട്ട് സന്ദര്‍ശിക്കാം.

ഉത്തരവാദിത്ത ടൂറിസം, കാരവാന്‍, വി-ആര്‍ ടൂറിസം അനുഭവം, കണ്ണഞ്ചിപ്പിക്കുന്ന പവലിയനുകള്‍ എന്നിവ കേരള ട്രാവല്‍ മാര്‍ട്ടിന് മാറ്റു കൂട്ടുന്നു. മൊത്തം 347 സ്റ്റാളുകളാണ് കെടിഎമ്മിലുള്ളത്. കേരളത്തിലെ ടൂറിസം മേഖലയുടെ നേര്‍ക്കാഴ്ച ട്രാവല്‍ മാര്‍ട്ടിലൂടെ സന്ദര്‍ശകര്‍ക്ക് ദൃശ്യമാകും.

ടൂറിസം മേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ദ്രുതഗതിയില്‍ സംഭവിക്കുന്നതിനും കെടിഎം പന്ത്രണ്ടാമത് ലക്കം സാക്ഷ്യം വഹിക്കുന്നുണ്ട്. പുതുതലമുറയെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ടൂറിസം മേഖലയുടെ അടിമുടി മാറ്റത്തിനും കെടിഎം 2024 തുടക്കം കുറിച്ചു.

ചരിത്രത്തിലാദ്യമായി 2,839 ബയര്‍മാര്‍ മാര്‍ട്ടിനെത്തി. ഇക്കുറി ആഭ്യന്തര ബയര്‍മാര്‍ 2,035 ഉം 76 രാജ്യങ്ങളില്‍ നിന്നായി 808 വിദേശബയര്‍മാരുമുണ്ട്.

Advertisment
Advertisment