കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ ൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.എൻ.ഈ.സി.കെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8 നു ആരംഭിക്കുന്ന മത്സരത്തിൽ എൻ.ഈ.സി.കെ ലെയും അഹമ്മദി സെയിന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളിൽ നിന്നായി 500 ഇൽ പരം മത്സരർത്ഥികൾ മാറ്റുരയ്ക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം,ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരം ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും .പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാർവെസ്റ് ടി.വി. തൽസമയം സംപ്രേഷണം ചെയ്യും.
എൻ. ഈ. സി .കെ ചെയർമാൻ റവ .ഇമ്മാനുവേൽ ഗരീബ് ഉദ്‌ഘാടനം ചെയ്യും . ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ആത്മീക ,സാമൂഹിക ,സാംസ്കാരിക നേതാക്കൾ പങ്കെടുക്കും , വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും .
ടാലെന്റ്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറൽ കൺവീനർ) , ഷിബു വി.സാം (പ്രോഗ്രാം കോർഡിനേറ്റർ), കുര്യൻ(പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് ചെറിയാൻ (ട്രെഷറർ), ജെറാൾഡ് ജോസഫ് (ജോയിന്റ് സെക്രട്ടറി ), റോയ് കെ. യോഹന്നാൻ (എൻ .ഈ .സി .കെ സെക്രട്ടറി ) ,സജു വാഴയിൽ തോമസ് ,ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.