കെ.റ്റി.എം.സി.സി സ്വദേശ കുടുംബ സമ്മേളനം ജൂലൈ 19ന്

ജൂലൈ മാസം 19 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോമിലെ കെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടത്തുന്നു.

New Update
ertyuiuytre

ചെങ്ങന്നൂർ : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം .സി.സി) സ്വദേശ സമ്മേളനം ജൂലൈ മാസം 19 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോമിലെ കെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടത്തുന്നു.

Advertisment

കുവൈറ്റിൽ നിന്നും സ്ഥിര താമസത്തിന് നാട്ടിൽ എത്തിയ മുൻകാല പ്രവർത്തകരും അവധിക്ക്  നാട്ടിലെത്തിയവരും കൊല്ലകടവ് ഫെയ്ത്ത് ഹോം ആശ്രമത്തിലുള്ള കെ.റ്റി.എം.സി.സി  ആഡിറ്റോറിയത്തിൽ ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒത്തുചേരുന്നു.പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ* എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച  അഡ്വ. ജോൺ തോമസ് നയിക്കും.

പന്തളം ഹാർമ്മണി മ്യൂസിക്ക് ബാൻഡ്  ഒരുക്കുന്ന  ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ഹാർവസ്റ്റ് ടെലിവിഷൻ തൽസമയ സംപ്രേഷണം ചെയ്യും. ശ്രീ. തോമസ് കെ. തോമസ് (കുട്ടനാട് എം.എൽ എ ) സമ്മേളനം  ഉത്ഘാടനം ചെയ്യും. റവ സാം ജി . കെ. സാം മുഖ്യ പ്രഭാഷണം നടത്തും. രോഗികൾക്കു വേണ്ടിയുള്ള പ്രത്യേക കരുതൽ സഹായ നിധിയുടെ ഉത്ഘാടനം റവ. സി. സി. കുരുവിള  നിർവഹിക്കും.

സുവിശേഷകരുടെ പ്രത്യേക  സമ്മേളനം ഇതോടുഅനുബന്ധിച്ചു കെ.പി. കോശി മെമ്മോറിയൽ എക്കോ ഫ്രണ്ടിലി ലൈബ്രറിയിൽ നടത്തും.സമ്മേളനത്തിൽ പങ്കെടുക്കാൻ തൽപ്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഷിജോ തോമസും (+96599204091) കൺവീനർ പി. ജോൺ മാത്യുവും (00919446385387 ) അറിയിച്ചു.

Advertisment