കര്‍ണാടകയിലെ പ്രശസ്തമായ കുമാരപര്‍വത ട്രെക്കിങ് പുനരാരംഭിച്ചു

കര്‍ണാടകത്തിലെ ഏറ്റവും കഠിനവും ഉയരം കൂടിയതുമായ മലയകയറ്റമാണ് കുമാര പര്‍വതത്തിലേത്. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം അറിയാന്‍ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം. കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നുമെല്ലാമായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്.

New Update
ertyuioiuytretyuik

ര്‍ണാടകയിലെ പ്രശസ്തമായ കുമാരപര്‍വത ട്രെക്കിങ് പുനരാരംഭിച്ചു. പുതുതായി ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം വഴി ബുക്ക് ചെയ്യുന്നവരെ മാത്രമേ ട്രെക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളു. സഞ്ചാരികളുടെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

Advertisment

കര്‍ണാടകത്തിലെ ഏറ്റവും കഠിനവും ഉയരം കൂടിയതുമായ മലയകയറ്റമാണ് കുമാര പര്‍വതത്തിലേത്. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം അറിയാന്‍ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം. കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നുമെല്ലാമായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്താറുള്ളത്. പ്രശസ്തമായ കൂക്കൈ സുബ്രഹ്‌മണ്യ സ്വാമി ടെമ്പിളാണ് കുമാരപര്‍വത ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ്. പുഷ്പഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ട്രക്കിങ് സ്‌പോട്ടാണ്.

കഴിഞ്ഞ മാസങ്ങളിലെ അവധി ദിവസങ്ങളില്‍ കുമാരപര്‍വതയില്‍ സഞ്ചാരികളുടെ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഇത്തരത്തില്‍ സഞ്ചാരികള്‍ എത്തുന്നത് കടുത്ത വിമര്‍ശനത്തിനിരയായിരുന്നു. തുടര്‍ന്നാണ് വനവകുപ്പ് ഇടപെട്ട് ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക വനംവകുപ്പ്മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ കുമാരപര്‍വ്വത സന്ദര്‍ശിച്ചിരുന്നു. ബാംഗ്ലൂരില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയാണ് കുമാരപര്‍വത. 12 കിലോമീറ്റര്‍ അകലെയുള്ള സുബ്രമണ്യ റോഡ് സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

kumara-parvatha-trek-online-booking-started
Advertisment