/sathyam/media/media_files/eJE7T3MMu4xJV1YLyio3.jpeg)
എടത്വ: വീയപുരം ചുണ്ടനിൽ ഇക്കുറി കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും. പരിശീലന തുഴച്ചിലിനു വീയപുരം പമ്പാ നദിയിൽ തുടക്കം കുറിച്ചു. ബൈജു കുട്ടനാട് ക്യാപ്റ്റനായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിലെ നൂറിലധികം തുഴച്ചിലുകാർ മാലിപ്പുരയിലെത്തി പങ്കായം, ഒന്നാം തുഴ, ഇടിയൻ തുടങ്ങിയവ ആചാരങ്ങളും, ആർപ്പുവിളികളും നിറഞ്ഞ അന്തരീക്ഷത്തിൽ ഏറ്റുവാങ്ങി.
പമ്പയാറ്റിൽ പരിശീലന തുഴച്ചിലിന്റെ തുടക്കം കുറിച്ച ശേഷം വള്ളം ചമ്പക്കുളത്തേക്കു കൊണ്ടുപോയി. 2019ലാണു പ്രവാസി കൂട്ടായ്മയുടെയും കരക്കാരുടേയും നേതൃത്വത്തിൽ വീയപുരം കരയ്ക്കായി ചുണ്ടൻവള്ളം നിർമിച്ചത്. 85 തുഴച്ചിലുകാർ 9 നിലക്കാർ 5 അമരക്കാർ എന്ന കണക്കിൽ അൻപത്തിരണ്ടേകാൽ കോൽ നീളത്തിലും 52 അംഗുലം വണ്ണത്തിലുമാണു വീയപുരം ചുണ്ടൻ നിർമിച്ചത്. സാബു ആചാരിയുടെ നേതൃത്വത്തിലായിരുന്നു വള്ളം നിർമാണം. അലക്സ് ആറ്റുമാലിൽ പ്രസിഡന്റ്, രാജീവ് സെക്രട്ടറി, മുഹമ്മദ് റഫീഖ് ട്രഷറർ എന്നിവർ നേതൃത്വം നൽകുന്ന സമിതിയുടെ നേതൃത്വത്തിലാണ് വീയപുരം ചുണ്ടന്റെ പ്രവർത്തനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us