/sathyam/media/media_files/j6pQFAMvi2nx75sKwOuf.jpeg)
കുവൈത്ത് തീപിടുത്തത്തിൽ മരിച്ച സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പി. കേളുവിന്റെ കുടുംബത്തിനും, കണ്ണൂർ ധർമടം സ്വദേശി വാഴയിൽ വിശ്വാസ് കൃഷ്ണന്റെയും വീട്ടിലെത്തി സംസ്ഥാന സർക്കാരിന്റെ ആശ്വാസധനം കൈമാറി.കുവൈത്ത് തീപിടുത്തത്തിൽ മരിച്ച സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പി. കേളുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ആശ്വാസധനം കൈമാറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തെക്കുമ്പാട്ടെ വീട് സന്ദർശിച്ചാണ് കേളുവിന്റെ ഭാര്യ രമണിയെ തുക ഏൽപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ, എം.എ.യൂസഫലി നൽകിയ 5 ലക്ഷം രൂപ, രവി പിള്ള നൽകിയ 2 ലക്ഷം രൂപ, ബാബു സ്‌റ്റീഫൻ നൽകിയ 2 ലക്ഷം രൂപ ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി കൈമാറിയത്. എം.രാജഗോപാലൻ എംഎൽഎ, കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, നോർക്ക റൂട്ട്സ് റിജണൽ മാനേജർ സി.രവീന്ദ്രനാഥ്, ഹൊസ്ദുർഗ് തഹസിൽദാർ എം.മായ തുടങ്ങിയവർ സംബന്ധിച്ചു.