അനുശോചന സന്ദേശം.- കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ ദുരിതബാധിതരെ ചേർത്ത്‌ പിടിക്കും- കെ.ഡബ്യു.എ

ഉറങ്ങാൻ കിടന്ന ഉറ്റവരും വീടും സ്ഥലവും പ്രകൃതിയുടെ ഭീകരതാണ്ഡവത്തിൽ അകപ്പെട്ടപ്പോൾ നഷ്ടപ്പെട്ട ജീവനുകൾക്ക്‌ ആദരാഞ്ജലികൾ. 

author-image
ഗള്‍ഫ് ഡസ്ക്
New Update
ertyuiopiuytrtyui

കേരള ജനതയെ ഞെട്ടിച്ചു കൊണ്ട്‌ ഇന്ന് പുലർച്ചേ വയനാട്‌ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ സമാനതകൾ ഇല്ലാത്ത ദുരന്തമാണെന്ന്  കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ. ഉറങ്ങാൻ കിടന്ന ഉറ്റവരും വീടും സ്ഥലവും പ്രകൃതിയുടെ ഭീകരതാണ്ഡവത്തിൽ അകപ്പെട്ടപ്പോൾ നഷ്ടപ്പെട്ട ജീവനുകൾക്ക്‌ ആദരാഞ്ജലികൾ. 

Advertisment

പാർപ്പിടവും ഭൂമിയും നഷ്ടമായ്‌ അഭയാർത്ഥികൾ ആയവരെ എല്ലാ സാധ്യമായ രീതിയിലും ചേർത്ത്‌ പിടിക്കാൻ കുവൈത്ത്‌ വയനാട്‌ അസോസിയേഷൻ പ്രതിഞ്ജാബദ്ധമാണെന്നും പ്രസിഡന്റ്‌ ജിനേഷ്‌ ജോസ്‌ അറിയിച്ചു. 

പ്രവാസികൾ ധാരാളം ഉള്ള മേഖലയാണ് ദുരന്ത മേഖല എന്നും , ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ സപ്പോർട്ട്‌ നൽകാൻ‌ നാട്ടിൽ അവധിയിൽ ഉള്ള സംഘടനാ രക്ഷാധികാരി ബാബുജി ബത്തേരി, മുൻ പ്രസിഡന്റ്‌ റോയ്‌ മാത്യു, വൈസ്‌ പ്രസിഡന്റ്‌ മിനി കൃഷ്ണ, ‌എന്നിവർ അടക്കമുള്ളവരുമായ്‌ സമ്പർക്കത്തിലാണെന്നും കെഡബ്യുഎ സെക്രെട്ടറി മെനീഷ്‌ വാസ്‌ അറിയിച്ചു.

Advertisment