ഡല്‍ഹിയിലെ ബര്‍ഗര്‍ കിംഗ് കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി 'ലേഡി ഡോണ്‍' അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹിച്ചെന്ന് വെളിപ്പെടുത്തല്‍

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിങ്ങില്‍ ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
anu dhankar


ന്യൂഡല്‍ഹി; പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിങ്ങില്‍ ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍.കുപ്രസിദ്ധ ഗുണ്ടാസംഘം ഹിമാന്‍ഷു ഭാവുവിന്റെ കൂട്ടാളിയായ 19 കാരിയായ യുവതിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന അനു ധങ്കറിനെയാണ് പിടികൂടിയത്.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലാണ് യുവതിയെ പിടികൂടിയത്.

കേസിലെ പ്രഖ്യാപിത കുറ്റവാളിയായ അനു ധങ്കര്‍ ഈ വര്‍ഷം ജൂണ്‍ 18 ന് നടന്ന ബര്‍ഗര്‍ കിംഗ് കൊലപാതകം മുതല്‍ ഒളിവിലായിരുന്നു. ഹരിയാനയിലെ റോഹ്തക് നിവാസിയാണ് അനുധങ്കര്‍. ബര്‍ഗര്‍ കിംഗ് റെസ്റ്റോറന്റില്‍ അമന്‍ എന്നയാളുടെ കൊലപാതകത്തില്‍ യുവതിക്ക് പങ്കുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സ്‌പെഷ്യല്‍ സെല്‍) അമിത് കൗശിക് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്യലില്‍, കുപ്രസിദ്ധ കുറ്റവാളിയായ ഹിമാന്‍ഷു ഭാവുമായും സാഹില്‍ റിട്ടോലിയയുമായും താന്‍ സുഹൃത്തുക്കളായിരുന്നുവെന്ന് അനുധങ്കര്‍ വെളിപ്പെടുത്തി.

അനുവിന് അമേരിക്കയിലേക്ക് കുടിയേറാന്‍  വിസയും മറ്റ് രേഖകളും ക്രമീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. ഗൊഹാനയിലെ മാതു റാം ഹല്‍വായ് ഷോപ്പിലെ വെടിയുതിര്‍ക്കല്‍ കേസിലും അനുധങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'ഭൗ' എന്ന് വിളിക്കുന്ന ഹിമാന്‍ഷി ഒരു മണി എക്സ്ചേഞ്ച് ഷോപ്പ് വഴിയാണ് പണം അയച്ചത്.'ഒക്ടോബര്‍ 22 ന്, സംഗതി തണുത്തുവെന്ന് ഹിമാന്‍ഷു ഭാവു അനുവിനോട് പറയുകയും പിജി ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ദുബായ് വഴി യുഎസിലേക്ക് പോകാമെന്ന് പറയുകയും ചെയ്‌തെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.

 

Advertisment