10000 കണ്ടെയ്നറുകള്‍ പാട്ടത്തിനു നല്‍കാന്‍ ലാന്‍സര്‍ കണ്ടെയ്നര്‍ ലൈന്‍സ് ഇന്തൊനേഷ്യന്‍ കമ്പനിയുമായി ധാരണയില്‍

2026 സാമ്പത്തിക വര്‍ഷത്തിനകം 45000 കണ്ടെയ്നര്‍ ശേഷിയിലേക്ക് ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. പുതിയ കപ്പല്‍ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.

New Update
dtyujhgty7uio

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഷിപ്പിങ്, ലോജിസ്റ്റിക്സ് കമ്പനിയായ ലാന്‍സര്‍ കണ്ടെയ്നര്‍ ലൈന്‍സ് ലിമിറ്റഡ് പ്രമുഖ ഇന്തൊനേഷ്യന്‍ കമ്പനിയായ പി.ടി. മാപ് ട്രാന്‍സ് ലോജിസ്റ്റിക്സിന് 10000 ടിഇയു കണ്ടെയ്നറുകല്‍ പാട്ടത്തിനു നല്‍കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവച്ചു.

Advertisment

ഈ തന്ത്രപ്രധാന പങ്കാളിത്തം ലാന്‍സര്‍ കണ്ടെയ്നര്‍ ലൈന്‍സിന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രഫുല്‍ ഝാ പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തിനകം 45000 കണ്ടെയ്നര്‍ ശേഷിയിലേക്ക് ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. പുതിയ കപ്പല്‍ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 12.1 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. 172.4 കോടി രൂപയുടെ വരുമാന നേട്ടവും കൈവരിച്ചു.

Advertisment