കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യല്‍ ഗെയിമിങ്, ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് സംവിധാനമായ വിന്‍സോ തങ്ങളുടെ പതാകവാഹക ടാലന്‍റ് മെന്‍റര്‍ഷിപ്പ് പദ്ധതിയായ ബാറ്റില്‍ ഓഫ് സൂപര്‍ സ്കോളേഴ്സ് (ബിഒഎസ്എസ്) അവതരിപ്പിച്ചു. ഇന്ത്യയിലെ ആറു മുന്‍നിര ബി സ്ക്കൂളുകളായ ഐഐഎം അഹമദാബാദ്, ഐഐഎം ബെംഗലൂരു, ഐഐഎം കൊല്‍ക്കത്ത, ഐഐഎം ലക്നോ, എഫ്എംഎസ് ഡെല്‍ഹി, ഐഎസ്ബി എന്നിവയുമായി സഹകരിച്ചുള്ള ഈ നീക്കം വഴി രാജ്യത്തെ ഏറ്റവും തിളക്കമേറിയ മനസുകളെ സാങ്കേതികവിദ്യാ പുതുമകള്‍ക്കായി ശാക്തീകരിച്ച് ഈ മേഖലയില്‍ നിന്നുള്ള ഐപി കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച വര്‍ധിപ്പിക്കുകയും ഇന്ത്യയെ മുന്‍നിര ആഗോള ഗെയിമിങ് വിപണികള്‍ക്ക് ഒപ്പം എത്തിക്കുകയുമാണ് ലക്ഷ്യം.
ആഗോള ഗെയിമിങ് വിപണി 3.3 ബില്യണ്‍ ഉപയോക്താക്കളുടെ നിരയുമായി 300 ബില്യണ്‍ ഡോളര്‍ വിപണി മറികടന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 600 ദശലക്ഷം ഉപയോക്താക്കളുണ്ട്. ആഗോള തലത്തിലെ ഉപയോക്താക്കളുടെ 20 ശതമാനത്തോളവും ആഗോള ഗെയിമിങ് ഡൗണ്‍ലോഡുകളുടെ 17 ശതമാനവും വരുന്നതാണ് ഇത്. അതേസമയം ആഗോള വിപണിയിലെ ഇന്ത്യയുടെ വിഹിതം ആനുപാതികമായി താഴ്ന്ന നിലയിലുമാണ്. വിപണി വിഹിതവും ഉപയോക്താക്കളുടെ അടിത്തറയും തമ്മിലുള്ള ഈ വ്യത്യാസം കുറക്കുന്നതിന് ഇന്ത്യ 2034 ഓടെ 60 ബില്യണ്‍ ഡോളറിന്‍റെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. നിലവില്‍ ഇന്ത്യയുടെ 1400 ഗെയിമിങ് കമ്പനികള്‍ നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, വിആര്‍ തുടങ്ങിയ ആധുനീക സാങ്കേതികവിദ്യകള്‍ വഴി ഒരു ലക്ഷത്തിലേറെ സ്കില്‍ഡ് ജോലികള്‍ സൃഷ്ടിക്കുകയും വിപണി വിഹിതം മൂന്നു ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ബിഒഎസ്എസ് പദ്ധതിയിലൂടെ യുവാക്കളെ പ്രോചോദിപ്പിക്കുകയും ഗെയിമിങ് മേഖലയിലെ സംരംഭകത്വത്തിന് പ്രാപ്തരാക്കുകയും ഈ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ പി്ന്തുണക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഗെയിമിങ് വ്യവസായത്തിന് 60 ബില്യണ്‍ ഡോളറായി വളരാനുള്ള അവസരവും തൊഴിലുകള്‍ 20 മടങ്ങു വര്‍ധിപ്പിക്കാനുള്ള സാധ്യതയുമാണ് ഉള്ളത്. ഇതുവഴി രണ്ടു ദശലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യയുടെ കഴിവുകളില്‍ നിക്ഷേപിക്കുകയും ഇന്ത്യയിലെ കഴിവുള്ള തൊഴില്‍ സേനയുമായിചേര്‍ന്ന് ആഗോള ഗെയിമിങ് വിപണിയിലെ നേതൃസ്ഥാനത്തേക്ക് ഇന്ത്യയെ എത്തിക്കുകയാണ് ബിഒഎസ്എസ് ചെയ്യുന്നത്. ഇന്ത്യയുടെ സംസ്ക്കാരത്തേയും കഴിവുള്ള തൊഴില്‍ സേനയേയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളേയും കുറിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി 78-ാം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ എടുത്തു പറയുകയും ഇത് ഇന്ത്യയെ ആഗോള ഗെയിമിങ് വിപണിയിലെ നേതൃസ്ഥാനത്തേക്ക് എത്തിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ സംരംഭകത്വത്തെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് എന്നും വിന്‍സോയുടെ തത്വശാസ്ത്രം. നൂറിലേറെ ഗെയിം ഡെവലപ്പര്‍മാരുമായി കമ്പനി സഹകരിക്കുകയും 200 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്താന്‍ അവരെ സഹായിക്കുകയും ചെയ്തു. ഇവര്‍ പ്രാഥമികമായി ഇംഗ്ലീഷ് സംസാരിക്കാത്തവരും 14-ല്‍ ഏറെ ഭാഷകളിലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുമാണ്. ബ്രസീലിലേക്കുള്ള വിന്‍സോയുടെ വിപുലീകരണത്തോടെ അവരെ അന്താരാഷ്ട്ര വിപണിയിലേക്കു വേണ്ടി ഉള്ളടക്കങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പര്യാപ്തരാക്കി. ബ്രസീലിലെ പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനമായ ഫുന്ഡാകാവോ ഗെടുലിയോ വര്‍ഗാസ് എസ്കോള ഡി അഡ്മിനിസ്ട്രാകോ ഡി എംപ്രെസാസുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ അടുത്തിടെ കമ്പനി ഏര്‍പ്പെടുകയുണ്ടായി. ഗവേഷണ പദ്ധതികള്‍ക്കും കഴിവുള്ള പ്രാദേശികവാസികളെ റിക്രൂട്ടു ചെയ്യാനും ഉദ്ദേശിച്ചും അതിലൂടെ ഇന്ത്യയുടെ ഗെയിമിങ് പുതുമകള്‍ ലതാം വിപണിയില്‍ അതിവേഗത്തില്‍ അവതരിപ്പിക്കാനുമാണ് ലക്ഷ്യമിട്ടത്. സാന്‍ഫ്രാന്‍സിസ്കോയിലെ ഗെയിം ഡെലവലപ്പര്‍ കോണ്‍ഫറന്‍സിലും ലതാമിലെ ഗെയിംസോണിലും അടുത്തിടെ പങ്കെടുത്തതും രണ്ട് ഭാരത് ടെക് എഡിഷനുകള്‍ സംഘടിപ്പിച്ചതും ആഗോള വിപണികളില്‍ ഗെയിമിങ് പുതുമകള്‍ അവതരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.
ആഗോള തലത്തില്‍ മല്‍സരാധിഷ്ഠിതമായ കണ്‍സ്യൂമര്‍ ടെക് കമ്പനി സൃഷ്ടിക്കാനും ഇന്ത്യന്‍ ബൗദ്ധിക സ്വത്തുക്കള്‍ ആഗോള വിപണിയിലേക്കു കയറ്റുമതി ചെയ്യാനുമാണ് വിന്‍സോ ഭാവിയിലേക്കായി ലക്ഷ്യമിടുന്നതെന്ന് വിന്‍സോ സഹസ്ഥാപകന്‍ പാവന്‍ നന്ദ പറഞ്ഞു. ഇന്ത്യയിലെ കഴിവുകള്‍ക്ക് യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്നും ഇതില്‍ നിന്നാണ് വിന്‍സോ ബിഒഎസ്എസിന്‍റെ ആശയം ഉടലെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് തുടക്കത്തില്‍ തന്നെ കണ്ടെത്തുകയും അവരെ ബിസിനസ് വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തരാക്കുകയും ചെയ്യുകയാണ്. ഈ യുവ മനസുകള്‍ക്ക് പുതുമയുള്ള ആശയങ്ങള്‍ മുന്നോട്ടു വെക്കാന്‍ കഴിവുണ്ട്. അത് വിവിധ മേഖലകളിലെ ഇന്ത്യന്‍ മുന്നേറ്റത്തിന് സഹായകമാകുകയും ചെയ്യും. ഇന്ത്യന്‍ സംരംഭകത്വത്തെ ഉയര്‍ത്തിക്കാട്ടാനുള്ള തങ്ങളുടെ പ്രതിബദ്ധത ആഭ്യന്തര രംഗത്തും ആഗോള തലത്തിലും ശക്തമായി മുന്നേറാന്‍ വഴിയൊരുക്കും. ആഗോള സാങ്കേതിക വിദ്യാ ശക്തിയാകാനുള്ള എല്ലാ ഘടകങ്ങളും ഇന്ത്യയ്ക്കുണ്ട്. തങ്ങളിപ്പോള്‍ കാണുന്ന വിദ്യാര്‍ത്ഥികള്‍ ഗെയിമിങ് വ്യവസായത്തെ വിപ്ലവവല്‍ക്കരിക്കും. അവര്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ ഭാവിക്കും രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച മനസുകളുടെ പുതുമകള്‍ കണ്ടെത്താനുള്ള ശക്തി വളര്‍ത്തിയെടുക്കാനായി വിദ്യാഭ്യാസ-വ്യവസായ മേഖലകള്‍ക്ക് എങ്ങനെ സഹകരിക്കാം എന്നതിന്‍റെ മികച്ച ഉദാഹരണമാണ് വിന്‍സോ ബിഒഎസ്എസ് പദ്ധതിയെന്ന് ഐഐഎം ലഖ്നൗ സ്റ്റുഡന്‍റ്സ് അഫയേഴ്സ് ചെയര്‍പേഴ്സണ് ഡോ. പ്രിയങ്ക ശര്‍മ പറഞ്ഞു. ഗെയിമിങ് രംഗത്തെ യഥാര്‍ത്ഥ ലോക വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭ്യമാക്കിയതോടെ വിന്‍സോ സംരംഭകത്വ ആശയത്തിന് ആവേശം നല്‍കുകയും പുതുതലമുറ നേതാക്കള്‍ക്ക് വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയുടെ രൂപം സൃഷ്ടിക്കാന്‍ അവസരം നല്‍കുകയുമാണ്. ഇന്ത്യയ്ക്ക് കഴിവും സാങ്കേതികവിദ്യാ രംഗത്തെ ആഗോള മുന്‍നിരക്കാരാകാനുള്ള കഴിവുമുണ്ട്. പുതുമയുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ഈ വിദ്യാര്‍ത്ഥികളുടെ കഴിവ് ഗെയിമിങ് വ്യവസായ രംഗത്ത് നിര്‍ണായക പങ്കു വഹിക്കുമെന്നും രാജ്യത്തിനകത്തും ആഗോള തലത്തിലും അതു പ്രസക്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗെയിമിങ് രംഗത്തെ യഥാര്‍ത്ഥ അനുഭവങ്ങള്‍ തങ്ങള്‍ക്കു പ്രദാനം ചെയ്ത വിന്‍സോയോട് തങ്ങള്‍ക്ക് വലിയ നന്ദിയാണുള്ളതെന്ന് പരിപാടിയിലെ വിജയികളും ഐഐഎം ബെംഗലുരൂ വിദ്യാര്‍ത്ഥികളുമായ സങ്കേത് ഗഗ്ഗാറും സെന്‍ഹാന്‍ഷു മിശ്രയും പറഞ്ഞു. പുറത്തു കടന്നു ചിന്തിക്കാനും പ്രശ്നത്തിന്‍റെ ആഴത്തിലേക്കു കടന്ന് പുതുമയുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാനും തങ്ങളുടെ മെന്‍റര്‍മാര്‍ സഹായിച്ചു. യഥാര്‍ത്ഥ ആപ്പിനുള്ള ശക്തമായ പ്രോക്സി ആകുന്ന രീതിയില്‍ ഉല്‍പന്ന പ്രോട്ടോടൈപ് വികസിപ്പിക്കാന്‍ ഇതു തങ്ങളെ സഹായിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
രണ്ടു പേര്‍ വീതമുള്ള ടീമായി രണ്ടായിരം വിദ്യാര്‍ത്ഥികളാണ് ബിഒഎസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. ഗെയിമിങ് വ്യവസായ വിദഗ്ദ്ധരില്‍ നിന്നുള്ള മെന്‍റര്‍ഷിപ്പും അവര്‍ക്കു ലഭിച്ചു. പരമ്പരാഗത ഗെയിമിങ് ഫോര്‍മാറ്റില്‍ നിന്നു പുതുമകള്‍ സൃഷ്ടിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ ചെലുത്തിയത്. ആഗോള ഗെയിമിങ് രംഗത്ത് പുതിയ പണ സമ്പാദന രീതികള്‍ പ്രയോജനപ്പെടുത്താനും ഇതു ശ്രദ്ധിച്ചു. പങ്കെടുത്തവര്‍ ഗെയിമിങ് പദ്ധതികള്‍ വികസിപ്പിക്കുകയോ വിന്‍സോയുടെ തന്ത്രപരമായ വികസനത്തിനായി സമഗ്രമായ വിപണി പഠനങ്ങള്‍ നടത്തുകയോ ചെയ്തു. അതുവഴി ഇന്ത്യയില്‍ നിന്നുള്ള ഗെയിമിങ് വ്യവസായ കയറ്റുമതി ശക്തമാക്കാന്‍ പിന്തുണയും നല്‍കി. വിജയികള്‍ക്ക് 50 ലക്ഷം രൂപയുടെ സ്ക്കോളര്‍ഷിപ്പും വിന്‍സോയില്‍ പ്രവേശിച്ച് അവരുടെ ഗെയിമിങ് വൈദഗ്ദ്ധ്യവും താല്‍പര്യവും പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച മനസുകളെ പുതുമകള്‍ കണ്ടെത്താന്‍ പിന്തുണക്കുകയും സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിലെ വിന്‍സോയുടെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാണ്. ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉപഭോക്തൃ സാങ്കേതികവിദ്യാ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇതിലൂടെ ഉദ്ദേശിക്കുകയും ചെയ്യുന്നു.
ആഗോള സാങ്കേതികവിദ്യാ രംഗത്തെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ അടുത്തു പ്രവര്‍ത്തിക്കുന്നത് വിന്‍സോ തുടരും. തന്ത്രപ്രധാനമുള്ള മേഖലകളില്‍ ഗവേഷണവും നടത്തും. ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കാനായി ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഐഐടി ഡെല്‍ഹി, ഡെല്‍ഹി ടെക്നോളജികല്‍ സര്‍വകലാശാല, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഐഐഐടി-ഡി എന്നിവയുമായി കമ്പനി നേരത്തെ സഹകരിച്ചിരുന്നു.